Select Your Language

Notifications

webdunia
webdunia
webdunia
webdunia

"പൈങ്കിളി" മാലയുമായി ഓടിയെങ്കിലും നാട്ടുകാർ ഓടിച്ചിട്ടുപിടിച്ചു

എ കെ ജെ അയ്യര്‍

, ശനി, 29 ജനുവരി 2022 (20:07 IST)
ബാലരാമപുരം: സഹപ്രവർത്തകൻ ഉറങ്ങിയ സമയം നോക്കി അയാളുടെ മൂന്നു പവന്റെ മാല പൊട്ടിച്ചോടിയ പൈങ്കിളിയെ നാട്ടുകാരും പോലീസും ചേർന്ന് ഓടിച്ചിട്ടു പിടികൂടി. കഴിഞ്ഞ ദിവസം പുലർച്ചെ ഒന്നരയോടെ ബാലരാമപുരം റയിൽവേ സ്റ്റേഷന് സമീപത്തായിരുന്നു സംഭവം.

ഹോട്ടൽ കൃഷ്ണയിലെ ജീവനക്കാരനായ കാട്ടാക്കട കീഴവൂർ സുജി ഭവനിൽ സുകുമാരൻ നായരുടെ (67) മാലയാണ് കൂടെ ജോലിചെയ്യുന്ന അരുമാനൂർ നയിനാർ ക്ഷേത്രത്തിനടുത്ത് താമസം വെള്ളയാങ്കടവ് വീട്ടിൽ പൈങ്കിളി എന്ന പ്രദീപ് (36) പൊട്ടിച്ച്‌  ഓടിയത്. എന്തോ സംശയം തോന്നി സുകുമാരൻ നായർ എഴുന്നേറ്റതും പ്രദീപ് പുറത്തേക്ക് ഓടുന്നതും കണ്ട്. ബഹളം വച്ചതോടെ നാട്ടുകാരും ഓടിക്കൂടി.

വിവരം പറഞ്ഞതോടെ നാട്ടുകാർ പ്രദീപിന്റെ പുറകെ പാഞ്ഞു. ഇതിനിടെ മാല എവിടെയോ വീഴുകയും ചെയ്തു. ഇയാളെ പിടികൂടിയ ശേഷം രാവിലെ നടത്തിയ അന്വേഷണത്തിൽ വഴിയിൽ നിന്ന് മാല കണ്ടെടുത്തു.     

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കോട്ടയം ജില്ലയിൽ കഴിഞ്ഞ വർഷം 142 പോക്സോ കേസുകൾ