പാലായിൽ തെരഞ്ഞെടുപ്പ് ചൂട് കനക്കുന്നു; പിണറായി വിജയനും, ഉമ്മൻ ചാണ്ടിയുമടക്കം നേതാക്കളുടെ വൻ നേതൃനിര പ്രചരണത്തിനെത്തുന്നു
18 മുതല്‍ 20 വരെ മുഖ്യമന്ത്രി പാലായില്‍ താമസിച്ച് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കും.
ഉപതെരഞ്ഞെടുപ്പിന് രണ്ടാഴ്ച മാത്രം ശേഷിക്കെ പാലായിലേക്ക് ഇടത്-വലത് മുന്നണി നേതാക്കളുടെ കുത്തൊഴുക്ക്. ഇടതുമുന്നണി സ്ഥാനാര്‍ഥി മാണി സി കാപ്പനു വേണ്ടി മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ള നേതാക്കളാണെത്തുക.18 മുതല്‍ 20 വരെ മുഖ്യമന്ത്രി പാലായില്‍ താമസിച്ച് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കും. വിവിധ പഞ്ചായത്ത് യോഗങ്ങളില്‍ സംസാരിക്കും.
യുഡിഎഫ് സ്ഥാനാര്‍ഥി ജോസ് ടോം പുലിക്കുന്നേലിന്റെ പ്രചാരണാര്‍ഥം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി 16 മുതലും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല 15 മുതലും വിവിധ യോഗങ്ങളില്‍ പങ്കെടുക്കും.
അതേസമയം ബിജെപി സ്ഥാനാര്‍ഥി എന്‍ ഹരിക്കു വേണ്ടി കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍ അടക്കമുള്ള നേതാക്കള്‍ പ്രചാരണത്തില്‍ പങ്കെടുക്കും. കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ പിസി തോമസ്, പിസി ജോര്‍ജ് എംഎല്‍എ എന്നിവരും പങ്കാളികളാകും.