Select Your Language

Notifications

webdunia
webdunia
webdunia
Friday, 11 April 2025
webdunia

ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്ത മോളിയുടെ വീടെവിടെ? എല്ലാം നാടകമോ? - സുനിത ദേവദാസ് ചോദിക്കുന്നു

ഉമ്മൻ ചാണ്ടി
, തിങ്കള്‍, 24 ജൂണ്‍ 2019 (13:13 IST)
കലാകാരി മോളി കണ്ണമാലിക്ക് കയറിക്കിടക്കാന്‍ ചോര്‍ന്നൊലിക്കാത്ത ഒരു കൂര പോലുമില്ലായെന്ന വാർത്ത കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയകളിൽ നിറഞ്ഞിരുന്നു. ഇതോടെ സംഘടനയിൽ അംഗം അല്ലാതിരുന്നിട്ട് കൂടി ഇവർക്ക് വീട് നിര്‍മ്മിച്ച് നല്‍കുമെന്ന് താരസംഘടന 'അമ്മ' അറിയിക്കുകയും ചെയ്തിരുന്നു. 
 
എന്നാൽ, ഇത് പൊതുജനത്തെ കബളിപ്പിക്കുന്ന വാർത്തയാണെന്ന് മാധ്യമപ്രവർത്തകയായ സുനിത ദേവദാസ് പറയുന്നു. കെ വി തോമസ് എം പിയുടെ നേതൃത്വത്തിൽ ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ അവർ മോളിക്ക് അന്ന് ഒരു വീട് വെച്ച് നൽകിയിരുന്നു. ആ വീടിന്റെ കാര്യം മറച്ച് വെച്ച് കൊണ്ടാണ് പുതിയ വീടിനായി മോളി ബഹളം വെയ്ക്കുന്നതെന്നാണ് സുനിത പറയുന്നത്.  
 
മോളിക്ക് കെ വി തോമസ് വീട് നിര്‍മ്മിച്ച് നല്‍കിയെങ്കിലും മകനൊപ്പം ഇവര്‍ താമസം മാറുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. എന്നാൽ, നിലവിൽ അങ്ങനെയൊരു വീടുണ്ടായിട്ടും മറ്റൊരു വീടിനായി ഇപ്പോൾ വാശി പിടിക്കുന്നത് മകന് പുത്തൻ വീട് ലഭിക്കുന്നതിനായിട്ടാണെന്ന് സുനിത ആരോപിക്കുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

റമ്പൂട്ടാന്റെ കുരു തൊണ്ടയിൽ കുരുങ്ങി പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം