Webdunia - Bharat's app for daily news and videos

Install App

ഒരാഴ്ച മുന്‍പ് അഭിഷേക് ബ്ലേഡ് വാങ്ങി; കൊലപാതകം ആസൂത്രിതം, പെട്ടെന്നുണ്ടായ പ്രകോപനത്തിലാണ് കൊന്നതെന്ന് പൊലീസിനോട് പ്രതി

Webdunia
ശനി, 2 ഒക്‌ടോബര്‍ 2021 (08:12 IST)
പാലാ സെന്റ് തോമസ് കോളേജില്‍ വച്ച് വിദ്യാര്‍ഥിനിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ നിര്‍ണായക തെളിവെടുപ്പ് ഇന്ന്. കൊലപാതകം ആസൂത്രിതമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഒരാഴ്ച മുന്‍പ് കൂത്താട്ടുകുളത്തെ ഒരു കടയില്‍ നിന്നാണ് അഭിഷേക് ബ്ലേഡ് വാങ്ങിയത്. ഈ ബ്ലേഡ് കൈവശം വച്ചാണ് അഭിഷേക് നടന്നിരുന്നത്. കൊലപാതകം നടന്ന ക്യാംപസിലും പ്രതിയെ കൊണ്ടുവന്ന് ഇന്ന് തെളിവെടുപ്പ് നടത്തും. 
 
എന്നാല്‍, പെട്ടെന്നുണ്ടായ പ്രകോപനത്തിലാണ് കൊലപാതകമെന്നാണ് പ്രതി അഭിഷേക് ബൈജു പൊലീസിനോട് ആവര്‍ത്തിക്കുന്നത്. ആയുധം കൊണ്ടുവന്നത് സ്വയം കൈമുറിച്ച് നിഥിനയെ ഭയപ്പെടുത്താനാണെന്നും കൊല്ലണമെന്ന് ഉദ്ദേശിച്ചില്ലെന്നും അഭിഷേകിന്റെ മൊഴിയില്‍ ഉണ്ട്.
 
നിഥിന മോളും അഭിഷേക് ബൈജുവും വളരെ അടുത്ത സുഹൃത്തുക്കള്‍ ആയിരുന്നെന്ന് സഹപാഠികള്‍ പറയുന്നു. പരീക്ഷ കഴിഞ്ഞ ശേഷവും ഇരുവരും നല്ല സന്തോഷത്തില്‍ സംസാരിക്കുന്നത് കണ്ടവരുണ്ട്. പരീക്ഷ കഴിഞ്ഞ് നിഥിനയും അഭിഷേകും കോളേജ് ഗ്രൗണ്ടിന് അടുത്തേക്ക് നടന്നു. പെട്ടെന്നാണ് ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായത്. അഭിഷേക് നിഥിനയെ താഴേക്ക് തള്ളിയിട്ടു. മുഖത്തും ദേഹത്തും മര്‍ദിച്ചു. ഇതെല്ലാം കണ്ട് മറ്റ് സഹപാഠികള്‍ ഇരുവരെയും പിടിച്ചുമാറ്റാന്‍ ഓടിവന്നു. അപ്പോഴേക്കും തന്റെ കൈയിലുണ്ടായിരുന്ന പേപ്പര്‍ കട്ടര്‍ കൊണ്ട് അഭിഷേക് നിഥിനയെ കുത്തി. നിഥിനയുടെ ശരീരത്തില്‍ നിന്ന് ചോര ചീറ്റുന്നതാണ് അടുത്തുവന്ന സുഹൃത്തുക്കളും കോളേജ് സെക്യൂരിറ്റി ജീവനക്കാരനും കണ്ടത്. ഗുരുതരമായി പരിക്കേറ്റെങ്കിലും പെണ്‍കുട്ടിക്ക് മരിച്ചിട്ടില്ലെന്ന് തിരിച്ചറിഞ്ഞതോടെ വാഹനത്തില്‍ കയറ്റി ആശുപത്രിയിലേക്ക് കൊണ്ടുപോയി. പിന്നീടാണ് മരണം സംഭവിച്ചത്. 
 
കൊല നടത്തിയ ശേഷം പ്രതി അഭിഷേക് അവിടെ തന്നെ ഇരുന്നു. പെണ്‍കുട്ടിയെ കുത്തിയ സ്ഥലത്തിനു തൊട്ടടുത്ത് തന്നെ ശാന്തനായി ആരോടും മിണ്ടാതെ ഇരിക്കുകയായിരുന്നു അഭിഷേക് ചെയ്തതെന്ന് കോളേജിലെ സെക്യൂരിറ്റി ജീവനക്കാരന്‍ പറയുന്നു. 
 
വെള്ളിയാഴ്ച കാലത്ത് 11.30 ഓടെയാണ് പാലാ സെന്റ് തോമസ് കോളേജില്‍ പരീക്ഷയ്ക്ക് എത്തിയ നിഥിനയെ കൂത്താട്ടുകുളം അഭിഷേക് ബൈജു കഴുത്തറത്ത് കൊലപ്പെടുത്തിയത്. ഫുഡ് ടെക്‌നോളജി വിഭാഗത്തില്‍ കോഴ്സ് പൂര്‍ത്തിയാക്കിയ നിഥിന പരീക്ഷയ്ക്ക് എത്തിയപ്പോഴായിരുന്നു കൊലപാതകം. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

എമ്പുരാന്റെ റീ എഡിറ്റിംഗ് പതിപ്പ് ഇന്ന് തിയേറ്ററുകളില്‍ എത്തില്ല

അസാപ് കേരളയുടെ ആയൂര്‍വേദ തെറാപ്പിസ്റ്റ് കോഴ്സിലേക്ക് അഡ്മിഷന്‍ ആരംഭിക്കുന്നു; അപേക്ഷിക്കേണ്ടത് ഇങ്ങനെ

സ്വന്തം ആസനത്തില്‍ ചൂടേറ്റാല്‍ എല്ലാ ജാതി വാദികളുടെയും സ്വഭാവം ഒന്ന് തന്നെ; എമ്പുരാന് പിന്തുണയുമായി ബെന്യാമിന്‍

ലോകത്തെ എല്ലാ രാജ്യങ്ങള്‍ക്കും മേലും അമേരിക്ക നികുതി ചുമത്തും; എന്ത് സംഭവിക്കുമെന്ന് കാണട്ടെയെന്ന് വെല്ലുവിളിച്ച് ട്രംപ്

പകുതി സീറ്റും മുഖ്യമന്ത്രി സ്ഥാനവും വേണമെന്ന് വിജയ് വാശിപ്പിടിച്ചു, അണ്ണാഡിഎംകെ- ടിവികെ സഖ്യം നടക്കാതിരുന്നത് ഇക്കാരണത്താൽ

അടുത്ത ലേഖനം
Show comments