Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഏത് ഞരമ്പ് മുറിച്ചാല്‍ വേഗം മരിക്കും? കഴുത്തില്‍ മുറിവേല്‍പ്പിച്ചാല്‍ എത്ര സമയം കൊണ്ട് മരിക്കും? കൊലപാതകത്തിനു ലഭിക്കുന്ന ശിക്ഷ എന്തെല്ലാം?; അഭിഷേക് സൈറ്റുകളില്‍ തിരഞ്ഞത്

Pala Murder Case
, തിങ്കള്‍, 4 ഒക്‌ടോബര്‍ 2021 (07:19 IST)
പാലാ സെന്റ് തോമസ് കോളേജിലെ വിദ്യാര്‍ഥിനി നിഥിനാമോളെ കൊലപ്പെടുത്താന്‍ സഹപാഠി അഭിഷേക് മുന്നൊരുക്കങ്ങള്‍ നടത്തിയിരുന്നതായി പൊലീസ്. ഒരു മനുഷ്യനെ കൊല്ലേണ്ട വിവിധ രീതികളെക്കുറിച്ചുള്ള വിവരങ്ങള്‍ ആഴ്ചകള്‍ക്കു മുന്‍പേ പ്രതി അഭിഷേക് ഗൂഗിളില്‍ തിരഞ്ഞിരുന്നു. ഞരമ്പ് മുറിച്ച് മനുഷ്യരെ എങ്ങനെ കൊല്ലണമെന്നാണ് കൂടുതല്‍ വായിച്ചത്. എവിടെയുള്ള ഞരമ്പുകള്‍ മുറിച്ചാല്‍ പെട്ടെന്ന് മരണം ഉറപ്പാക്കാമെന്ന് പരിശോധിച്ചു. കഴുത്തില്‍ എത്ര ഞരമ്പുകളുണ്ടന്നും അവയില്‍ ആഴത്തില്‍ മുറിവേല്‍പ്പിക്കുന്ന രീതികളും പ്രതി സൈറ്റുകളില്‍ പരിശോധിച്ചതായി പൊലീസ് പറഞ്ഞു. കഴുത്തില്‍ മുറിവേല്‍പ്പിക്കുമ്പോള്‍ മരണം സംഭവിക്കാനെടുക്കുന്ന സമയവും തിരഞ്ഞു. കൊല നടത്തിയാല്‍ ലഭിക്കാവുന്ന ശിക്ഷ, എടുക്കാവുന്ന കേസുകള്‍ എന്നിവയും മനസ്സിലാക്കി.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംസ്ഥാനത്ത് ഇന്ന് 12,297 പേർക്ക് കൊവിഡ്, 74 മരണം