Select Your Language

Notifications

webdunia
webdunia
webdunia
webdunia

പാലാക്കട്ടെ കള്ളപ്പണ വിവാദം; ജില്ലാ കളക്ടറോട് റിപ്പോർട്ട് തേടി തിരഞ്ഞടുപ്പ് കമ്മീഷൻ

Palakkad black money controversy

നിഹാരിക കെ എസ്

, വ്യാഴം, 7 നവം‌ബര്‍ 2024 (10:59 IST)
പാലാക്കട്ടെ കള്ളപ്പണ വിവാദത്തിൽ റിപ്പോർട്ട് തേടി തിരഞ്ഞടുപ്പ് കമ്മീഷൻ. പാലക്കാട് ജില്ലാ കളക്ടറോടാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ റിപ്പോർട്ട് തേടിയത്. ഉടൻ റിപ്പോർട്ട് നൽകണമെന്ന് മാത്രമുള്ള നിർദ്ദേശത്തിൽ സമയപരിധി കൃത്യമായി പറഞ്ഞിട്ടില്ല. സംഭവം രാഷ്ട്രീയ വിവാദമാക്കി മാറ്റിയിരിക്കുകയാണ് സി.പി.എമ്മും കോൺഗ്രസും. 
 
അതേസമയം ട്രോളി ബാഗിൽ ദുരൂഹതയില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിന്റെ നേതൃത്വത്തിൽ ഹോട്ടലിൽ കള്ളപ്പണം കൊണ്ടു വന്നെന്നായിരുന്നു സിപിഎം നേതാക്കളുടെ പരാതി. എന്നാൽ ഇതുവരെ പരാതിയിൽ പൊലീസ് കേസ് എടുത്തിട്ടില്ല. ട്രോളി ബാഗിൽ ദുരൂഹതയില്ലെന്ന് പൊലീസ് വിലയിരുത്തി.
 
കള്ളപ്പണമായിരുന്നെങ്കിൽ ഇത്ര ലാഘവത്തോടെ ബാഗ് കൈകാര്യം ചെയ്യില്ലെന്നാണ് പൊലീസ് പറയുന്നത്. കേസെടുത്താലും എഫ്ഐആ‍ര്‍ നിലനിൽക്കില്ലെന്നാണ് വിലയിരുത്തൽ. ആ സാഹചര്യത്തിൽ സിപിഎം നേതാക്കളുടെ പരാതിയിൽ നിയമോപദേശം തേടിയ ശേഷം മാത്രം തുടർനടപടിയെന്ന നിലപാടാണ് പൊലീസ് സ്വീകരിച്ചിട്ടുള്ളത്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഷാഫിയേയും രാഹുലിനേയും നുണ പരിശോധനയ്ക്കു വെല്ലുവിളിച്ച് സിപിഎം; കോണ്‍ഗ്രസ് പ്രതിരോധത്തില്‍