അട്ടപ്പാടിയില്‍ യുവാവിനെ തൂമ്പകൊണ്ട് അടിച്ചുകൊന്നു. പട്ടണക്കല്‍ ഊരിലെ മരുതന്‍ ആണ് മരിച്ചത്. 47 വയസായിരുന്നു. ഇയാളുടെ സഹോദരന്‍ പണലി ആണ് തൂമ്പകൊണ്ട് അടിച്ചു കൊലപ്പെടുത്തിയത്. കരിക്ക് വിറ്റതുമായി ബന്ധപ്പെട്ട തര്‍ക്കത്തിലാണ് കൊലപാതകം നടന്നതെന്നാണ് പൊലീസ് പറയുന്നത്.