Publish Date: Thu, 05 Oct 2023 (17:22 IST)
Updated Date: Thu, 05 Oct 2023 (17:25 IST)
പാലക്കാട് പേവിഷബാധയേറ്റ നായ നിരവധി വളര്‍ത്തുമൃഗങ്ങളെ കടിച്ചു. പന്നിയങ്കര പന്തലാംപാടത്താണ് സംഭവം. പ്രദേശവാസികളായ ദേവസ്യ ജോസഫിന്റെ രണ്ട് ആടുകള്‍ക്കും ഭവദാസന്റെ പശുക്കുട്ടിയ്ക്കും സമീപത്തെ വീടുകളിലെ താറാവ്, നായക്കുട്ടികള്‍ക്കുമാണ് കടിയേറ്റത്.
വിദ്യാര്‍ത്ഥിയായ കിരണ്‍ നിജു, വീട്ടമ്മ സൂസി എന്നിവരെ നായ ആക്രമിക്കാന്‍ ശ്രമിച്ചെങ്കിലും ഒഴിഞ്ഞു മാറിയതിനാല്‍ കടിയേല്‍ക്കാതെ രക്ഷപ്പെട്ടു. ഇവരുടെ വസത്രങ്ങള്‍ കടിച്ചു കീറി.