പാലാരിവട്ടം മേൽപ്പാലം അഴിമതിക്കേസിൽ പൊതുമരാമത്ത് വകുപ്പ് മുൻ സെക്രട്ടറി ടിഒ സൂരജ് അറസ്‌റ്റില്‍. മൂന്ന് ഉദ്യോഗസ്ഥർ ഉൾപ്പെടെ നാലു പേരാണ് അറസ്‌റ്റിലായത്. സൂരജിനൊപ്പം സുമിത് ഗോയൽ, ബെന്നി പോൾ, പിഡി തങ്കച്ചൻ എന്നിവരും അറിസ്റ്റിലായി.
അഴിമതി, വഞ്ചന, ഗൂഡാലോചന, ഫണ്ട് ദുർവിനിയോഗം എന്നീ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. പതിനേഴോളം പേർ സംഭവത്തിൽ പ്രതികളാണ്.
ടി ഒ സൂരജ് അടക്കം നാല് പ്രതികളെയും വൈകിട്ടോടെ കോടതിയിൽ ഹാജരാക്കും. സൂരജ് സെക്രട്ടറി ആയിരിക്കുമ്പോഴാണ് പാലത്തിന് കരാര്‍ നല്‍കുന്നത്.
ടിഒ സൂരജിനെ കഴിഞ്ഞ ദിവസം വിജിലന്‍സ് ചോദ്യം ചെയ്‌തിരുന്നു. ഈ ചോദ്യം ചെയ്യലിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ഉണ്ടായിരിക്കുന്നത്. കൂടുതല്‍ ശക്തമായ നടപടികളിലേക്ക് വിജിലന്‍സ് കടക്കുമെന്നാണ് അറിയുന്നത്. പാലം നിര്‍മ്മാണത്തില്‍ അഴിമതി നടന്നു എന്നാണ് വിജിലന്‍സ് കണ്ടെത്തല്‍.
മുൻ പൊതുമരാമത്ത് മന്ത്രി വികെ ഇബ്രാഹിം കുഞ്ഞിനെയും നേരത്തെ വിജിലൻസ് ചോദ്യം ചെയ്തിരുന്നു. കഴിഞ്ഞ യു.ഡി.എഫ് സർക്കാരിന്റെ കാലത്താണ് ദേശീയപാത വിഭാഗത്തെ ഒഴിവാക്കി റോഡ്സ് ആന്റ് ബ്രിഡ്ജസ് ഡെവലപ്‌മെന്റ് കോർപറേഷന് (ആർ.ബി.ഡി.സി.കെ) പാലത്തിന്റെ നിർമ്മാണ ചുമതല നൽകിയത്