ഫേസ്‌ബുക്കിലൂടെ പരിചയപ്പെട്ട യുവതിക്ക്‌ നഗ്നചിത്രങ്ങള്‍ അയച്ചു; സംഗീത സംവിധായകൻ അറസ്‌റ്റില്‍

വെള്ളി, 30 ഓഗസ്റ്റ് 2019 (15:17 IST)
ഫേസ്‌ബുക്കിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിക്ക് വാട്‌സാപ്പിലൂടെ നഗ്നചിത്രങ്ങള്‍ അയച്ചു നല്‍കിയ സംഗീത സംവിധായകൻ അറസ്‌റ്റില്‍. കെഎസ് ലേ ഔട്ട് സ്വദേശി മുരളീധർ റാവു (42) ആണ് പിടിയിലായത്.

ഫേസ്‌ബുക്കിലൂടെയാണ് മുരളീധർ റാവു യുവതിയുമായി അടുത്തത്. കന്നഡയിലെ പ്രമുഖ നടന്മാര്‍ക്കൊപ്പവും  സംവിധായകര്‍ക്കൊപ്പവും നില്‍ക്കുന്ന ചിത്രങ്ങള്‍ അയച്ചു നല്‍കിയാണ് ഇയാള്‍ ബന്ധം ദൃഡമാക്കിയത്. ഇതിനിടെ സിനിമയില്‍ അവസരം നല്‍കാമെന്ന വാഗ്ദാനവും ഇയാള്‍ യുവതിക്ക് നല്‍കി.

ബന്ധം വളര്‍ന്നതോടെ അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളും മുരളീധർ റാവു യുവതിക്ക് അയച്ചു നല്‍കിയിരുന്നു. കന്നട ചിത്രത്തില്‍ അവസരമുണ്ടെന്നും ഫോട്ടോഷൂട്ടിനായി വീട്ടിലെത്തണമെന്നും ഇയാൾ ആവശ്യപ്പെട്ടു. ഇതിനിടെ സ്വന്തം നഗ്നചിത്രങ്ങള്‍ ഇയാള്‍ വാട്‌സാപ്പിലൂടെ അയച്ചു നല്‍കി.

വിലക്കിയിട്ടും ചിത്രങ്ങള്‍ അയക്കുന്നത് പതിവായതോടെ യുവതി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. മുരളീധർ റാവു കൂടുതല്‍ പെണ്‍കുട്ടികളെ പീഡിപ്പിച്ചിട്ടുണ്ടോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ഒപ്പം താമസിക്കുന്ന പെണ്‍കുട്ടിയും അമ്മയും ചേര്‍ന്ന് ആക്രമിച്ചു; പരാതിയുമായി യുവനടി - കേസെടുത്ത് പൊലീസ്