Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഉദ്ഘാടനമില്ലാതെ പുനര്‍നിര്‍മിച്ച പാലാരിവട്ടം പാലം ഇന്ന് തുറക്കും

Palarivattom Flyover

ശ്രീനു എസ്

, ഞായര്‍, 7 മാര്‍ച്ച് 2021 (08:30 IST)
ഉദ്ഘാടനമില്ലാതെ പുനര്‍നിര്‍മിച്ച പാലാരിവട്ടം പാലം ഇന്ന് തുറക്കും. മേല്‍പ്പാലം ഇന്ന് വൈകുന്നേരം നാലുമണിമുതലാണ് യത്രക്കാര്‍ക്ക് സഞ്ചരിക്കാന്‍ തുറന്നുകൊടുക്കുന്നത്. അഞ്ചുമാസംകൊണ്ട് നിര്‍മിച്ച പാലം തിരഞ്ഞെടുപ്പ് ചട്ടം നിലനില്‍ക്കുന്നതിനാലാണ് ചടങ്ങുകള്‍ ഒഴിവാക്കുന്നത്.
 
2016 നിര്‍മാണം പൂര്‍ത്തിയാക്കിയ പാലാരിവട്ടം മേല്‍പ്പാലത്തില്‍ ആറുമാസം കൊണ്ട് കേടുപാടുകള്‍ കണ്ടെത്തപ്പെടുകയായിരുന്നു. ഇന്ന് പാലം തുറക്കുമ്പോള്‍ മന്ത്രി ജി സുധാകരനും ഉദ്യോഗസ്ഥരും യാത്രയില്‍ പങ്കാളികളാകും. പാലത്തിന്റെ അവസാന മിനുക്കുപണികള്‍ കഴിഞ്ഞ ദിവസം രാത്രി പൂര്‍ത്തിയാക്കിയിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പണം തട്ടല്‍: സരിത എസ് നായര്‍ക്കെതിരെ അറസ്റ്റ് വാറണ്ട്