തിരുവനന്തപുരത്ത് പടക്ക നിര്‍മാണ ശാലയില്‍ ഇടിമിന്നലേറ്റ് തീപിടുത്തം: മരണം രണ്ടായി

ശ്രീനു എസ്
വ്യാഴം, 15 ഏപ്രില്‍ 2021 (08:20 IST)
തിരുവനന്തപുരത്ത് പടക്ക നിര്‍മാണ ശാലയില്‍ ഇടിമിന്നലേറ്റുണ്ടായ തീപിടുത്തത്തില്‍ മരണം രണ്ടായി. പടക്ക നിര്‍മാണശാലയിലെ ജീവനക്കാരിയായ സുശീല(58) ആണ് ഇന്നലെ മരിച്ചത്. സംഭവത്തില്‍ രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടായിരുന്നു. ഇവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. പിന്നാലെയാണ് പടക്ക നിര്‍മാണ ശാലയുടെ ഉടമകൂടിയായ സൈലസും മരണത്തിന് കീഴടങ്ങിയത്.
 
പടക്ക നിര്‍മാണ ശാല പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. സംഭവ സമയത്ത് സുശീലയുടെ ഭര്‍ത്താവ് ഷെഡിന് പുറത്തു നില്‍ക്കുകയായിരുന്നു. ഇയാള്‍ ഓടി രക്ഷപ്പെട്ടു. പടക്കനിര്‍മാണ ശാല റബ്ബര്‍തോട്ടത്തിലായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. പാലോട് പൊലീസ് സംഭവം അന്വേഷിക്കുന്നുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പറ്റിക്കാൻ മാത്രമെ കോൺഗ്രസിനറിയു, കേരളത്തിൽ സർക്കാരെവിടെ കോൺഗ്രസെ, പരിഹസിച്ച് നരേന്ദ്രമോദി

മോദിയുടെ വാക്കുകള്‍ വിപണിയില്‍ പ്രതിഫലിച്ചോ?, സെന്‍സെക്‌സില്‍ 1,100 പോയന്റ് നഷ്ടം

വ്യാജ മയക്കുമരുന്ന് കേസ്: ഡോക്ടറുടെ പക്കല്‍ നിന്ന് ഒന്നര ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു

ഹോർമുസിൽ ഏറ്റുമുട്ടി ഇറാനും യുഎസും, സ്നേഹപൂർവമുള്ള ആക്രമണമെന്ന് ട്രംപ്

എംഎൽഎമാർ അല്ലാത്തവർ മുഖ്യമന്ത്രിയായിട്ടുണ്ട്; വേണുഗോപാലിനു പിന്തുണ ആവർത്തിച്ച് സണ്ണി ജോസഫ്

എല്ലാം കാണുക

ഏറ്റവും പുതിയത്

രാത്രി മഴ തന്നെ; രണ്ടിടത്ത് ഓറഞ്ച്, എട്ട് ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ്

എസ്.എസ്.എൽ.സി പരീക്ഷാഫലം: പ്രതീക്ഷിച്ച വിജയം നേടാൻ സാധിക്കാതിരുന്നവർ ഒട്ടും നിരാശരാകരുതെന്ന് കെ.സി.വേണുഗോപാൽ

നിയുക്ത മുഖ്യമന്ത്രി മുൻ മുഖ്യമന്ത്രിയെ കാണുന്നത് ആദ്യമായല്ല; അത് പിണറായി തുടങ്ങിയ മാതൃക

SSLC Results : എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു : 99.07 % വിജയം

ബിന്ദു കൃഷ്ണ, ചാണ്ടി ഉമ്മൻ, വിടി ബൽറാം: പുതുമുഖങ്ങൾക്ക് സാധ്യത, കോൺഗ്രസിൽ മന്ത്രിസ്ഥാനത്തെ പറ്റിയുള്ള ചർച്ചകൾ സജീവം

അടുത്ത ലേഖനം
Show comments