Publish Date: Tue, 22 Feb 2022 (20:41 IST)
Updated Date: Tue, 22 Feb 2022 (20:44 IST)
കണ്ണൂർ: വീട് വാടകയ്‌ക്കെടുത്ത് വൻ തോതിൽ നിരോധിത പുകയില ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തിയ വ്യാപാരിയെ പോലീസ് അറസ്റ്റ് ചെയ്തു. ശ്രീകണ്ഠാപുരത്തെ നടുവിലിൽ പുകയില വ്യാപാരം നടത്തിയ ഗ്രാൻഡ് ബേക്കറി ഉടമ പയ്യാവൂർ സ്വദേശി തൊട്ടിപ്പറമ്പിൽ മജീദ് (47) ആണ് പിടിയിലായത്.
ആവശ്യക്കാർ എന്ന വ്യാജേന വേഷം മാറി എത്തിയാണ് പോലീസ് മജീദിനെ പിടികൂടിയത്. കുടിയാന്മല സി.ഐ മെൽബിൻ ജോസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് മജീദിനെ പിടികൂടിയത്. ഇയാളുടെ വാടക മുറിയിൽ നിന്ന് 2652 പാക്കറ്റ് പാൻ മസാലയാണ് പിടികൂടിയത്.