Select Your Language

Notifications

webdunia
webdunia
webdunia
webdunia

അന്ന് മൈക്ക് ഇന്ന് ഫുട്‌ബോള്‍, പന്ത് കസ്റ്റഡിയിലെടുത്ത് പോലീസ്

Panangad Police Football Custody

കെ ആര്‍ അനൂപ്

, തിങ്കള്‍, 31 ജൂലൈ 2023 (11:13 IST)
അന്ന് മൈക്ക് ഇന്ന് ഫുട്‌ബോള്‍ വിവാദങ്ങള്‍ ഒഴിയാതെ കേരള പോലീസ്. എറണാകുളത്തെ കുട്ടികളുടെ ഫുട്‌ബോളാണ് ഇത്തവണ താരം. കളിക്കുന്നതിനിടെ ഫുട്‌ബോള്‍ വാഹനത്തില്‍ തട്ടി എന്ന് പറഞ്ഞ് പന്ത് പോലീസ് പിടിച്ചെടുത്തു. നെട്ടൂര്‍ പ്രാഥമിക കുടുംബാരോഗ്യ കേന്ദ്രത്തിനടുത്തുള്ള ഗ്രൗണ്ടിലാണ് കുട്ടികള്‍ കളിച്ചുകൊണ്ടിരുന്നത്. വെള്ളിയാഴ്ച വൈകുന്നേരം പനങ്ങാട് പൊലീസ് ഇവിടെ വാഹന പരിശോധനയ്ക്കായി എത്തിയതാണ്.  
 
ഗ്രൗണ്ടിന്റെ അടുത്തായി പോലീസ് വാഹനം നിര്‍ത്തി. വാഹനം മാറ്റണമെന്നും പന്ത് കൊള്ളണമെന്നും കുട്ടികള്‍ പോലീസിനോട് പറഞ്ഞെങ്കിലും വാഹനം അവിടെ നിന്നും മാറ്റിയില്ല. കളിക്കിടെയില്‍ പന്ത് പോലീസ് വാഹനത്തില്‍ തട്ടി. ഇതോടെ എസ്‌ഐ ഉള്‍പ്പെടെയുള്ള പോലീസ് ഉദ്യോഗസ്ഥര്‍ കുട്ടികളോട് ദേഷ്യപ്പെടുകയും തുടര്‍ന്ന് വാക്ക് തര്‍ക്കം ഉണ്ടാവുകയും ചെയ്തു. ഇതോടെ ഫുട്‌ബോള്‍ പോലീസ് ജീപ്പില്‍ ഇട്ട് കൊണ്ടുപോയി. ഈ വിഷയത്തില്‍ പോലീസിന് പറയാനുള്ളത് മറ്റൊരു ഭാഗമാണ്. ലഹരി കേസില്‍ പ്രതിയായ ഒരു യുവാവ് ഗ്രൗണ്ടില്‍ ഉണ്ടായിരുന്നു. മനപൂര്‍വം പന്ത് വാഹനത്തിലേക്ക് അടിച്ചതാണെന്നാണ് പോലീസ് പറയുന്നത്. കുട്ടികള്‍ ഫുട്‌ബോള്‍ കളിക്കുന്നതിന് പോലീസ് എതിരല്ലെന്നും സ്റ്റേഷനില്‍ വന്ന കുട്ടികള്‍ക്ക് എപ്പോള്‍ വേണമെങ്കിലും പന്ത് കൈപ്പറ്റാമെന്നും പോലീസ് വ്യക്തമാക്കി.
 
 
 
 
 
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രാജ്യത്ത് 2019-21നിടയില്‍ 13ലക്ഷത്തിലധികം പെണ്‍കളെയും സ്ത്രീകളെയും കാണാതായിട്ടുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍