Publish Date: Thu, 01 Apr 2021 (09:58 IST)
Updated Date: Thu, 01 Apr 2021 (10:01 IST)
നിയമസഭ തിരഞ്ഞെടുപ്പി നോടനുബന്ധിച്ച് പാറശ്ശാല നിയോജകമണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ജീവനക്കാര്‍ക്ക് പോസ്റ്റല്‍ ബാലറ്റില്‍ വോട്ട് ചെയ്യുന്നതിനുള്ള വോട്ടേഴ്‌സ് ഫസിലിറ്റേഷന്‍ സെന്റര്‍ പാറശ്ശാല ബ്ലോക്ക് പഞ്ചായത്തിലെ എം.ജി.എന്‍.ആര്‍.ഇ.ജി.എസ്. ഹാളില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
പോസ്റ്റല്‍ ബാലറ്റിന് അപേക്ഷ സമര്‍പ്പിച്ചിട്ടുള്ള ജീവനക്കാര്‍ക്ക് ഏപ്രില്‍ 1,2,3 എന്നീ തിയതികളില്‍ രാവിലെ 9 നും വൈകിട്ട് 5 നും ഇടയ്ക്കുള്ള സമയത്ത് തിരിച്ചറിയല്‍ കാര്‍ഡ് സഹിതം എത്തി വോട്ട് രേഖപ്പെടുത്താവുന്നതാണ്.