വ്യാജവാറ്റ് പൊലീസില്‍ അറിയിച്ചെന്നാരോപിച്ച് അയല്‍വാസിയെ കുത്തിക്കൊന്ന കേസ്; പ്രതി അറസ്റ്റില്‍

ശ്രീനു എസ്
ശനി, 23 മെയ് 2020 (13:26 IST)
വ്യാജവാറ്റ് നടത്തുന്നുവെന്ന് പൊലീസില്‍ അറിയിച്ചെന്നാരോപിച്ച് അയല്‍വാസിയെ കുത്തിക്കൊന്ന കേസിലെ പ്രതി അറസ്റ്റില്‍. പാറശ്ശാല മുര്യങ്കര വെട്ടുവിള വീട്ടില്‍ സനുവാണ് (39) അറസ്റ്റിലായത്.  ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ കളിയിക്കാവിളയില്‍ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി.
 
ഇക്കഴിഞ്ഞ ഏപ്രില്‍ 25ന് രാത്രി 9.30ന് മുര്യങ്കര വെട്ടുവിളവീട്ടില്‍ സെല്‍വരാജിനെയാണ് (55) സനു കൊലപ്പെടുത്തിയത്. സംഭവത്തില്‍ സെല്‍വരാജിന്റെ സഹോദരന്‍ ബിനുവിനും പരിക്കേറ്റിരുന്നു. പാറശാല റെയില്‍വേ മേല്‍പ്പാലത്തിന് സമീപത്തെ റോഡിലായിരുന്നു സംഭവം. വ്യാജവാറ്റ് പൊലീസില്‍ അറിയിച്ചതിനെ കുറിച്ച് ഇരുവരും തമ്മില്‍ വാക്കുതര്‍ക്കം നടന്നിരുന്നു. ഇതിനു പിന്നാലെയാണ് പ്രകോപിതനായ സനു കത്തികൊണ്ട് സെല്‍വരാജിനെ കുത്തുന്നത്. മറ്റൊരുകേസില്‍ അറസ്റ്റിലായിരുന്ന സനു ജാമ്യത്തിലിറങ്ങി ദിവസങ്ങള്‍ക്കു ശേഷമാണ് കൊലപാതകം നടത്തുന്നത്. 
 
പാറശ്ശാല എസ്.എച്ച്.ഒ റോബര്‍ട്ട് ജോണി, സബ് ഇന്‍സ്പെക്ടര്‍ ശ്രീലാല്‍ ചന്ദ്രശേഖരന്‍ എന്നിവരുടെ നേതൃത്വത്തില്‍ പിടികൂടിയ പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യുഎസ് രക്ഷാദൗത്യം ഇറാന്റെ ആണവ ഇന്ധനം മോഷ്ടിക്കാനുള്ള മറയോ? ഗുരുതര ആരോപണവുമായി ഇറാന്‍

എസ്എന്‍ഡിപി യോഗം അയോഗ്യത: എല്ലാ അപ്പീലുകളും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ജൂണ്‍ ഒന്നിന് പരിഗണിക്കും

മതപരമായ പൊരുത്തക്കേട് ഉണ്ടാക്കുന്ന ഒരു പ്രഖ്യാപനവും നടത്തിയിട്ടില്ല: തിരഞ്ഞെടുപ്പ് കമ്മീഷന് മറുപടി നല്‍കി ടിപി രാമകൃഷ്ണന്‍

ഡല്‍ഹിയില്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ട രണ്ട് ജെയ്ഷെ ഭീകരരെ അറസ്റ്റ് ചെയ്തു

ചർച്ചകളും വെടിനിർത്തലും ഒരു വഴിക്ക്, മറു വഴിക്ക് 10,000 യുഎസ് സൈനികർ കൂടി പശ്ചിമേഷ്യയിലേക്ക്, അണിയറയിൽ വൻ നീക്കങ്ങൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

മൊജ്തബ ഖമേനി അബോധാവസ്ഥയിലാണെന്നും മരുന്നുകളോട് പ്രതികരിക്കുന്നില്ലെന്നും റിപ്പോര്‍ട്ട്

ജനങ്ങള്‍ മാറ്റം വേണമെന്ന് ആഗ്രഹിക്കുന്നു, കേരളത്തില്‍ യുഡിഎഫ് സര്‍ക്കാര്‍ വരും: ശശി തരൂര്‍ എംപി

ദോശമാവ് വില്ലനായി; രണ്ട് കുട്ടികള്‍ മരിച്ചു, മാതാപിതാക്കള്‍ ഗുരുതരാവസ്ഥയില്‍

മദ്യം വാങ്ങാന്‍ ഭാര്യ പണം നല്‍കിയില്ല, മനംനൊന്ത് യുവാവ് ജീവനൊടുക്കി

LDF 3.0: സർവ്വം എൽഡിഎഫ്; സംസ്ഥാനത്ത് ഭരണത്തുടർച്ചയെന്ന് വിവിധ സർവ്വേകൾ

അടുത്ത ലേഖനം
Show comments