Webdunia - Bharat's app for daily news and videos

Install App

ടിടിഐ വിദ്യാർഥിനിയുടെ ആത്മഹത്യ: റമീസിൻ്റെ മാതാപിതാക്കളെയും കേസിൽ പ്രതി ചേർക്കും

അഭിറാം മനോഹർ
വ്യാഴം, 14 ഓഗസ്റ്റ് 2025 (13:36 IST)
കോതമംഗലത്ത് ടിടിഐ വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ അറസ്റ്റിലായ ആണ്‍സുഹൃത്തിന്റെ മാതാപിതാക്കള്‍ക്കായുള്ള അന്വേഷണം ശക്തമാക്കി പോലീസ്. ആലുവ പാനായിക്കുളം സ്വദേശിയായ റമീസ് അറസ്റ്റിലായതിന് പിന്നാലെ മാതാപിതാക്കള്‍ ഒളിവില്‍ പോയിരുന്നു. ഇവരെ കസ്റ്റഡിയിലെടുത്താലുടന്‍ ഇവര്‍ക്ക് മുകളില്‍ ആത്മഹത്യാപ്രേരണ കുറ്റം ചുമത്തുമെന്ന് പോലീസ് അറിയിച്ചു.
 
റമീസിന്റെ പിതാവ് റഹീം, മാതാവ് ഷെരീഫ എന്നിവരെ കേസില്‍ രണ്ടും മൂന്നും പ്രതികളാക്കാനാണ് പോലീസ് ആലോചിക്കുന്നത്. വിദ്യാര്‍ഥിനിയെ ആത്മഹത്യയിലേക്ക് തള്ളിവിടുന്നതില്‍ റമീസിനൊപ്പം മാതാപിതാക്കള്‍ക്കും കൂട്ടുകാര്‍ക്കും പങ്കുള്ളതായി യുവതി ആത്മഹത്യാക്കുറിപ്പില്‍ പറഞ്ഞിരുന്നു. റമീസ് വീട്ടിലെത്തിച്ച് മര്‍ദ്ദിച്ചപ്പോള്‍ സുഹൃത്തുക്കളും മാതാപിതാക്കളും വീട്ടിലുണ്ടായിരുന്നു. മതം മാറാന്‍ സമ്മതിച്ചിട്ടും മാതാപിതാക്കളടക്കം ക്രൂരമായാണ് തന്നോട് പെരുമാറിയതെന്ന് കത്തിലുണ്ട്.
 
 ആത്മഹത്യാപ്രേരണ കുറ്റത്തിന് പുറമെ യുവതി മതം മാറണമെന്ന് റമീസും വീട്ടുകാരും നിര്‍ബന്ധം പിടിച്ചത് അന്വേഷണസംഘത്തിന്റെ പരിധിയിലുണ്ട്. വിഷയത്തില്‍ എന്‍ഐഎ അന്വേഷണം വേനമെന്ന ആവശ്യവും ശക്തമാണ്.കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപി, ജോര്‍ജ് കുര്യന്‍ എന്നിവര്‍ ഇന്നലെ യുവതിയുടെ വീട്ടില്‍ അമ്മയേയും സഹോദരനെയും സന്ദര്‍ശിച്ചിരുന്നു. സിപിഎം നേതാക്കളായ പി കെ ശ്രീമതി, സി എസ് സുജാത എന്നിവരും യുവതിയുടെ വീട് സന്ദര്‍ശിക്കും.
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Coolie vs War 2 : വാർ 2 എല്ലാം തലൈവർക്ക് മുന്നിൽ ജുജുബി, ബുക്കിങ്ങിൽ കൂലി ഏറെ മുന്നിൽ

ഇത്തവണ ബിജെപി, പ്രിയങ്കാ ഗാന്ധിയെ കാണാനില്ല, വയനാട് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി

പാക്കിസ്ഥാനെ ആക്രമിച്ച വീഡിയോയുമായി ഇന്ത്യന്‍ വ്യോമസേന

പട്ടിണി മരണങ്ങൾ വ്യാജം, ഹമാസിൽ നിന്നും മോചനം വേണമെന്നാണ് പലസ്തീനികൾ പറയുന്നത്, ഹമാസ് കേന്ദ്രങ്ങളെല്ലാം നശിപ്പിക്കുമെന്ന് നെതന്യാഹു

ഫെയ്‌സ്ബുക്കില്‍ താന്‍ എഴുതിയത് കവിതയാണെന്ന് വിനായകന്‍; കേസെടുക്കാന്‍ വകുപ്പില്ലെന്ന് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

3 മിനിറ്റ് നേരം വൈകി, കൊച്ചിയിലെ സ്കൂളിൽ അഞ്ചാം ക്ലാസുകാരനെ ഇരുട്ടുമുറിയിൽ പൂട്ടിയിട്ടെന്ന് പരാതി

വാചകമടി നിര്‍ത്തിയില്ലെങ്കില്‍ വലിയ പ്രത്യാഘാതം നേരിടേണ്ടി വരും: പാകിസ്ഥാന് മുന്നറിയിപ്പുമായി ഇന്ത്യ

സ്വാതന്ത്ര്യ ദിനാഘോഷം: സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി ദേശീയ പതാക ഉയര്‍ത്തും

നായ കടിച്ചാല്‍ വാക്‌സിന്‍ എടുത്താല്‍ പ്രശ്‌നമില്ലല്ലോ എന്നാണ് പലര്‍ക്കും, എന്നാല്‍ കാര്യങ്ങള്‍ അത്ര ലളിതമല്ല; ഡോക്ടര്‍ പറയുന്നു

Kerala Weather: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസവും മഴ തന്നെ, 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത

അടുത്ത ലേഖനം
Show comments