കൊല്‍ക്കത്തയില്‍ കാര്‍ പാര്‍ക്കിംഗിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് ഒരു ക്യാബ് ഡ്രൈവറെ തല്ലിക്കൊന്നു. ചൊവ്വാഴ്ച തന്റെ വീടിനടുത്ത് കാര്‍ പാര്‍ക്ക് ചെയ്യുന്നതിനിടെ 38 കാരനായ ജയന്ത സെന്‍ അബദ്ധത്തില്‍ ഒരു സ്‌കൂട്ടറില്‍ ഇടിച്ചു വീഴ്ത്തിയിരുന്നു. ഉടന്‍ തന്നെ ഒരു കൂട്ടം അജ്ഞാതര്‍ സ്ഥലത്തെത്തി സംഭവത്തിന്റെ പേരില്‍ അദ്ദേഹത്തെ ആക്രമിക്കുകയായിരുന്നു.
സെന്നിന്റെ കുടുംബം ഉടന്‍ തന്നെ അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചങ്കിലും രണ്ട് ദിവസത്തിന് ശേഷം അദ്ദേഹം മരിച്ചു. അദ്ദേഹത്തിന്റെ മരണത്തെത്തുടര്‍ന്ന്, സഹോദരന്‍ പ്രശാന്ത സെന്‍ പോലീസില്‍ പരാതി നല്‍കി, ഭാരതീയ ന്യായ് സംഹിത (ബിഎന്‍എസ്) യുടെ പ്രസക്തമായ വകുപ്പുകള്‍ പ്രകാരം ജാദവ്പൂര്‍ പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഉത്തരവാദികളെ തിരിച്ചറിയാനും അറസ്റ്റ് ചെയ്യാനും അധികൃതര്‍ ഇപ്പോള്‍ അന്വേഷണം നടത്തിവരികയാണ്.