Publish Date: Mon, 29 May 2023 (14:00 IST)
Updated Date: Mon, 29 May 2023 (14:03 IST)
കണ്ണൂര്‍: സ്വകാര്യ ബസില്‍ വെച്ച് മധ്യവയസ്‌കന്‍ നഗ്‌നതാ പ്രദര്‍ശനം നടത്തി. കണ്ണൂര്‍ ചെറുപുഴ ബസ് സ്റ്റാന്‍ഡില്‍ വെച്ചായിരുന്നു സംഭവം. ദൃശ്യങ്ങള്‍ പകര്‍ത്തിയ യുവതി സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചതൊടെയാണ് സംഭവം ചര്‍ച്ചയായത്.
ഇന്നലെ ഉച്ചയോടെ തളിപ്പറമ്പ് ചെറുപുഴ റൂട്ടില്‍ ഓടുന്ന ബസ് ബസ് സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ട സമയത്താണ് മധ്യവയസ്‌കന്‍ നഗ്‌നതാപ്രദര്‍ശനം നടത്തിയത്. യുവതിയും ഇതേ ബസില്‍ ഉണ്ടായിരുന്നു. ബസ് ജീവനക്കാര്‍ ഭക്ഷണം കഴിക്കാന്‍ പോയ സമയത്തായിരുന്നു സംഭവം.. ബസില്‍ യുവതിയെ കൂടാതെ മറ്റ് യാത്രക്കാര്‍ ആരും ഉണ്ടായിരുന്നില്ല. യുവതി ഇരുന്നതിന് നേരെയുള്ള സീറ്റിലിരുന്ന മധ്യവയസ്‌കന്‍ നഗ്‌നത പ്രദര്‍ശിപ്പിക്കുകയായിരുന്നു.