Publish Date: Tue, 16 Jul 2024 (10:29 IST)
Updated Date: Tue, 16 Jul 2024 (10:32 IST)
പത്തനംതിട്ട : പുതിയ നിയമത്തെ കുറിച്ച് അറിയാത്ത വനിതാ എസ്.എക്ക് എസ്.പി ശിക്ഷയായി ഇംപോസിഷൻ നൽകി.
എസ്ഐയെക്കൊണ്ട് ഇമ്പോസിഷൻ എഴുതിച്ച് ജില്ലാ പോലീസ് സൂപ്രണ്ട് . പതിവ് വയർലസ് റിപ്പോർട്ടിങ്ങിനിടെ എസ്പി ചോദിച്ച ചോദ്യത്തിനു എസ്ഐ മറുപടി നൽകിയില്ല.തുടർന്നാണ് ഇമ്പോസിഷൻ എഴുതാൻ നിർദ്ദേശം നൽകിയത്.
അടുത്തിടെ കേന്ദ്രം നടപ്പിലാക്കിയ പുതിയ ക്രിമിനൽ നിയമമായ ബിഎൻഎസിലെ ഒരു സെക്ഷനെ കുറിച്ചായിരുന്നു ചോദ്യം.എന്നാൽ ഇതിനു എസ്ഐ ഉത്തരം നൽകിയില്ല. തുടർന്നാണ് ഇമ്പോസിഷൻ എഴുതി മെയിൽ അയക്കാൻ എസ്പി നിർദ്ദേശം നൽകിയത്.
വനിതാ എസ് ഐ ഉടൻ ഇമ്പോസിഷൻ എഴുതി അയക്കുകയും ചെയ്തു. സംഭവം സേനയ്ക്കുള്ള വ്യപകമായ ചര്‍ച്ചയ്ക്ക് ഇടയാക്കി എന്നാണ് സൂചന