Select Your Language

Notifications

webdunia
webdunia
webdunia
webdunia

മലപുറത്ത് 30 ലക്ഷത്തിൻ്റെ കുഴൽപ്പണ വേട്ട

മലപുറത്ത് 30 ലക്ഷത്തിൻ്റെ കുഴൽപ്പണ വേട്ട

എ കെ ജെ അയ്യര്‍

, ചൊവ്വ, 16 ജൂലൈ 2024 (10:25 IST)
മലപ്പുറം: മലപുറത്ത് 30 ലക്ഷത്തിൻ്റെ കുഴൽപ്പണ വേട്ട. കുഴൽപ്പണവുമായി എട്ടംഗ സംഘമാണ് പൊലീസ് പിടിയിലായത്. അരീക്കോട് പൊലീസ് നടത്തിയ പരിശോധനയിലാണ് മുപ്പത് ലക്ഷം രൂപയുടെ കുഴല്‍പ്പണം പിടികൂടിയത്.
 
കുഴൽപണവുമായിഅരീക്കോട് മേല്‍മുറി പുളിയക്കോട് സ്വദേശികളായ മുള്ളന്‍ ചക്കിട്ടക്കണ്ടിയില്‍ വീട്ടില്‍ യൂസഫലി (26), കൊട്ടക്കാടന്‍ വീട്ടില്‍ ഇസ്മായില്‍ (36), ഓട്ടുപാറ വീട്ടില്‍ സലാഹുദ്ധീന്‍ (21), മലയന്‍ വീട്ടില്‍ ഫാഹിദ് (23), ചാത്തനാടിയില്‍ വീട്ടില്‍ ഫൈസല്‍ ( 22), കൊട്ടക്കാടന്‍ വീട്ടില്‍ സല്‍മാനുല്‍ ഫാരിസ് ( 23), കണ്ണന്‍ കുളവന്‍ വീട്ടില്‍ മുഹമ്മദ് ശാക്കിര്‍ (22), കാളികാവ് അടക്കാക്കുണ്ട് സ്വദേശി തെന്നാടന്‍ വീട്ടില്‍ ജാബിര്‍ (35) എന്നിവരാണ് പൊലീസ് പിടിയിലായത്.
 
 ഇതുമായി ബന്ധപ്പെട്ട് വ്യാപകമായ അന്വേഷണം നടത്തി വരികയാണെന്നു പൊലീസ് അറിയിച്ചു. മറ്റു വിശദവിവരങ്ങൾ അറിവായിട്ടില്ല.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബിഗ്‌ബോസ് താരങ്ങള്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പെട്ടു