Select Your Language

Notifications

webdunia
webdunia
webdunia
webdunia

ജൂണ്‍ 12 അന്താരാഷ്ട്ര ബാലവേല വിരുദ്ധ ദിനം: പത്തനംതിട്ട ബാലവേലയില്‍ നിന്ന് ഇതുവരെ മോചിപ്പിച്ചത് 26 കുട്ടികളെ

ജൂണ്‍ 12 അന്താരാഷ്ട്ര ബാലവേല വിരുദ്ധ ദിനം: പത്തനംതിട്ട ബാലവേലയില്‍ നിന്ന്  ഇതുവരെ മോചിപ്പിച്ചത് 26 കുട്ടികളെ

ശ്രീനു എസ്

, ശനി, 12 ജൂണ്‍ 2021 (15:31 IST)
ജൂണ്‍ 12 അന്താരാഷ്ട്ര ബാലവേല വിരുദ്ധ ദിനമാണ്. പത്തനംതിട്ട ബാലവേലയില്‍ നിന്ന്  ഇതുവരെ മോചിപ്പിച്ചത് 26 കുട്ടികളെയാണ്. 2014 ല്‍ സംസ്ഥാനമാകെ നിലവില്‍ വന്ന ശിശു സംരക്ഷണ യൂണിറ്റ് മുഖേനെ ബാലവേല നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിനാവശ്യമായ പദ്ധതികള്‍ നടപ്പിലാക്കി വരുന്നു. ബാലവേലയില്‍ കുട്ടികളെ എത്തിക്കുന്ന വ്യക്തികള്‍, ഏജന്‍സികള്‍ എന്നിവര്‍ക്കെതിരേ ബാലനീതി നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത് തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിന് വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കുകയും ചെയ്തുവരുന്നു. 
 
14 വയസിനു മേല്‍ പ്രായമുളള കുട്ടികളെ അപകടകരമല്ലാത്ത സാഹചര്യത്തില്‍ വ്യക്തമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളോടെ ജോലികള്‍ ചെയ്യിക്കാമെന്ന് ബാലവേല നിരോധന നിയമത്തില്‍ പറഞ്ഞിരിക്കുന്നതിനെ തെറ്റായി വ്യാഖ്യാനിച്ച് ജില്ലയില്‍ ചില വ്യവസായ ശാലകളിലും ഹോട്ടലുകളും കുട്ടികളെ ജോലി ചെയ്യിച്ചത് തടയാന്‍ ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന് സാധിച്ചിട്ടുണ്ട്. കൃത്യമായ നിയമ ബോധവത്കരണ പരിപാടികളിലൂടെ ജില്ലയില്‍ ബാലവേല ഒരു പരിധിവരെ തടയാനും കഴിഞ്ഞു. ജില്ലയില്‍ അധികമായി ബാലവേല നടന്നിരുന്നത് മണ്ഡലകാലത്ത് ശബരിമല കേന്ദ്രീകരിച്ചും, കണ്‍വന്‍ഷനുകള്‍, ഉത്സവങ്ങള്‍ എന്നിവയോടനുബന്ധിച്ചാണ്. 2016 മുതല്‍ 26 കുട്ടികളെ ബാലവേലയില്‍ നിന്ന് മോചിപ്പിച്ച് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി മുഖേനെ പുനരധിവസിപ്പിച്ചിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തി