Publish Date: Tue, 13 Dec 2022 (09:01 IST)
Updated Date: Tue, 13 Dec 2022 (09:05 IST)
അടൂരില്‍ ലോഡ്ജ് മുറിയില്‍ യുവാവ് തൂങ്ങിമരിച്ച നിലയില്‍. യുവാവിന്റെ കൂടെയുണ്ടായിരുന്ന യുവതിയെ അബോധാവസ്ഥയില്‍ കണ്ടെത്തി. കുന്നത്തൂര്‍ സ്വദേശി ശ്രീജിത്താണ് മരിച്ചത്. ശ്രീജിത്തിന് ഒപ്പം ഉണ്ടായിരുന്ന യുവതിയെ അബോധാവസ്ഥയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഇവരെ കോട്ടയം മെഡിക്കല്‍ കോളേജില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
ഇരുവരും ഒരുമിച്ച് മരിക്കാന്‍ തീരുമാനിച്ചാണ് ലോഡ്ജില്‍ മുറിയെടുത്തത്. ആത്മഹത്യ ചെയ്യാനായി ചില ഗുളികകള്‍ കഴിച്ചിരുന്നുവെന്ന് യുവതി പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു. തിരുവനന്തപുരം പേരൂര്‍ക്കട സ്വദേശിനിയാണ് യുവതി.