ഇന്ത്യ-ചൈന സൈനിക സംഘര്‍ഷത്തില്‍ 15ലധികം ചൈനീസ് പട്ടാളക്കാര്‍ക്ക് പരിക്കേറ്റെന്ന് സൂചന. തവാങ് മേഖലയിലാണ് സംഘര്‍ഷം നടന്നത്. സംഭവത്തെ തുടര്‍ന്ന് അരുണാചല്‍ പ്രദേശ് ഉള്‍പ്പെടെയുള്ള ഭാഗങ്ങളിലെ അതിര്‍ത്തി പ്രദേശങ്ങളില്‍ ജാഗ്രത വര്‍ധിപ്പിച്ചിട്ടുണ്ട്. സംഘര്‍ഷത്തിന് എത്തിയ ചൈനീസ് സൈനികരുടെ കയ്യില്‍ ആയുധങ്ങള്‍ ഉണ്ടായിരുന്നെന്നാണ് റിപ്പോര്‍ട്ട്.
ആണികള്‍ തറച്ച മരക്കഷണവും ടേസര്‍ തോക്കുകളും ഇവരുടെ കൈവശം ഉണ്ടായിരുന്നു എന്നാണ് വിവരം. പരിക്കേറ്റ ഇന്ത്യന്‍ സൈനികര്‍ ഗുവാഹത്തിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.