Select Your Language

Notifications

webdunia
webdunia
webdunia
webdunia

തട്ടിപ്പ് : അർബൻ സഹകരണ ബാങ്ക് മുൻ മാനേജർ അറസ്റ്റിൽ

തട്ടിപ്പ് : അർബൻ സഹകരണ ബാങ്ക് മുൻ മാനേജർ അറസ്റ്റിൽ

എ കെ ജെ അയ്യര്‍

, വെള്ളി, 20 ഒക്‌ടോബര്‍ 2023 (16:42 IST)
പത്തനംതിട്ട: തിരുവല്ല അർബൻ സഹകരണ ബാങ്കിൽ നിന്നും ലക്ഷങ്ങളുടെ നിക്ഷേപങ്ങൾ തട്ടിയെടുത്ത കേസിൽ മുൻ ബ്രാഞ്ച് മാനേജർ സി.കെ.പ്രീതയെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവല്ല മതിൽഭാഗം സ്വദേശി വിജയലക്ഷ്മി മോഹൻ, മകൾ നീന മോഹൻ എന്നിവർ ബാങ്കിനെതിരെ പരാതിയുമായി ഹൈക്കോടതിയെ ബന്ധപ്പെട്ടിരുന്നു. തൊട്ടു പിന്നാലെ പ്രീത മുൻ‌കൂർ ജാമ്യം തെറ്റി ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും പോലീസ് അവരെ അറസ്റ്റ് ചെയ്തു.

2015 ലായിരുന്നു വിജയലക്ഷ്‍മി മൂന്നര ലക്ഷം രൂപ തിരുവല്ല അർബൻ സഹകരണ ബാങ്കിൽ സ്ഥിരനിക്ഷേപം ഐ നൽകിയത്. എന്നാൽ അഞ്ചു വർഷങ്ങൾക്ക് ശേഷം ഇത് പലിശ സഹിതം 6.70 ലക്ഷം രൂപയായി വര്ധിക്കണമായിരുന്നു.വിജയലക്ഷ്മി 2022 ഒക്ടോബറിൽ തുക പിൻവലിക്കാൻ എത്തിയപ്പോഴാണ് പണം ആരോ പിൻവലിച്ചതായി കണ്ടെത്തിയതും തുടർന്ന് കോടതിയെ സമീപിച്ചതും.

കോടതി പ്രീതയോട് അന്വേഷണ ഉദ്യോഗസ്ഥനായ ഡി.വൈ.എസ്.പിക്ക് മുമ്പിൽ ഹാജരാകാൻ നിർദ്ദേശിച്ചിരുന്നു. എന്നാൽ ഇവർ ഹാജരായില്ല. തുടർന്നാണ് അറസ്റ്റ് ചെയ്തത്.   

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മുക്കുപണ്ടം പണയം വച്ച് പണം തട്ടിയ യുവാവ് പിടിയിൽ