Select Your Language

Notifications

webdunia
webdunia
webdunia
webdunia

നെടുവത്തൂർ സഹകരണ ബാങ്കിൽ കോടികളുടെ ക്രമക്കേട്

നെടുവത്തൂർ സഹകരണ ബാങ്കിൽ കോടികളുടെ ക്രമക്കേട്

എ കെ ജെ അയ്യര്‍

, ചൊവ്വ, 5 സെപ്‌റ്റംബര്‍ 2023 (18:52 IST)
കൊല്ലം : കൊല്ലം ജില്ലയിലെ നെടുവത്തൂർ സഹകരണ ബാങ്കിൽ ഒന്നേകാൽ കോടി രൂപയുടെ ക്രമക്കേട് കണ്ടെത്തിയതായി റിപ്പോർട്ട്. ഇതുമായി ബന്ധപ്പെട്ടു സി.പി.ഐ മണ്ഡലം കമ്മിറ്റി അംഗമായ ബാങ്ക് ജീവനക്കാരൻ ഉൾപ്പെടെ മൂന്നു പേർക്കെതിരെ നടപടി സ്വീകരിച്ചു.

സി.പി.ഐ മുൻ ലോക്കൽ കമ്മറ്റി സെക്രട്ടറിയായ  ബാങ്ക് പ്യൂൺ ബി.ഷാജി, നിലവിൽ ബാങ്ക് ക്ലാർക്കും ബാങ്കിന്റെ മുൻ സെക്രട്ടറിയുമായ കെ.അശോക് കുമാർ, സീനിയർ അറ്റൻഡർ കല എന്നിവർക്കെതിരെയാണ് നടപടി ഉള്ളത്.

ബാങ്കിലെ സ്ഥിര നിക്ഷേപം, ചിട്ടി എന്നീ ഇനങ്ങളിൽ നിന്ന് ഇത്രയധികം രൂപയുടെ ക്രമക്കേട് നടത്തി എന്നാണു പരാതി ഉയർന്നത്. ബാങ്ക് ജീവനക്കാരന്റെ പാസ്‌വേഡ് ഉപയോഗിച്ച് വിവിധ രേഖകളിൽ ക്രമക്കേട് നടത്തി പണം തട്ടിയെടുത്തു എന്നാണു സംശയം. അടുത്തിടെ കൊട്ടാരക്കര അസിസ്റ്റന്റ് രജിസ്ട്രാർ ഓഫീസ് ഇൻസ്പെക്ടറുടെയും ഓഡിറ്ററുടെയും നേതൃത്വത്തിൽ നടന്ന പരിശോധനയിലാണ് ക്രമക്കേടുകൾ കണ്ടെത്തിയത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കെഎസ്ആര്‍ടിസിയുടെ വരുമാനം സര്‍വകാല റെക്കോര്‍ഡില്‍