പത്തനംതിട്ടയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ 62 പേര്‍ ചേര്‍ന്ന് പീഡിപ്പിച്ച സംഭവത്തില്‍ എട്ടു പേര്‍ കൂടി കസ്റ്റഡിയില്‍. കഴിഞ്ഞദിവസം അഞ്ചു പേരെ പോലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് എട്ടു പേരെ കസ്റ്റഡിയിലെടുക്കുന്നത്. കസ്റ്റഡിയിലെടുത്തവരെ ചോദ്യം ചെയ്തുവരികയാണ. 13 വയസ്സ് മുതല്‍ പീഡനത്തിന് ഇരയായെന്ന് പെണ്‍കുട്ടി വെളിപ്പെടുത്തിയിട്ടുണ്ട്. ശിശുക്ഷേമ സമിതിയുടെ കൗണ്‍സിലിങ്ങിനിടെയാണ് പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍.
ആണ്‍ സുഹൃത്ത് പീഡിപ്പിക്കുകയും പിന്നീട് സുഹൃത്തുക്കള്‍ക്ക് കൈമാറുകയുമാണ് ചെയ്തത്. 2019 മുതല്‍ പീഡനം ആരംഭിച്ചു. പീഡനം നടന്ന കാലത്ത് കുട്ടിയുടെ നഗ്‌നദൃശ്യങ്ങള്‍ പ്രചരിച്ചിരുന്നു. ആദൃശ്യങ്ങള്‍ കണ്ട ചിലരും പെണ്‍കുട്ടിയുമായി അടുപ്പം സ്ഥാപിക്കുകയും പീഡിപ്പിച്ചതായും പെണ്‍കുട്ടിയുടെ മൊഴിയിലുണ്ട്.