Select Your Language

Notifications

webdunia
webdunia
webdunia
webdunia

13 വയസ് മുതൽ പീഡനം, 60ലേറെ പേർ പീഡിപ്പിച്ചു, 34 ആളുകളുടെ പേരെഴുതിവെച്ചു, 30 പേരുടെ നമ്പറുകളും, കാമുകനുൾപ്പടെ അറസ്റ്റിൽ

Pathanamthitta rape case

അഭിറാം മനോഹർ

, ശനി, 11 ജനുവരി 2025 (10:08 IST)
പത്തനംതിട്ട: 5 വര്‍ഷത്തിനിടെ 60ലേറെ പേര്‍ പീഡിപ്പിച്ചെന്ന വെളിപ്പെടുത്തലില്‍ കാമുകനുള്‍പ്പടെ 5 പേര്‍ അറസ്റ്റില്‍. കായികതാരം കൂടിയായ ദളിത് പെണ്‍കുട്ടിയുടെ മൊഴിയിലാണ് ഇലവുംതിട്ട പോലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്. പട്ടികജാതി- പട്ടികവര്‍ഗ പീഡനനിരോധനവകുപ്പും ഇവര്‍ക്കെതിരെ ചുമത്തും. സ്റ്റേഷന്‍ പരിധിയില്‍പ്പെട്ട 64 പേര്‍ പ്രതികളാകുമെന്നാണ് പ്രാഥമിക നിഗമനം. ഇതില്‍ 34 ആളുകളുടെ പേരുകള്‍ പെണ്‍കുട്ടി എഴുതിവെച്ചിരുന്നു.
 
പ്രക്കാനം വലിയവട്ടം പുതുവല്‍തുണ്ടിയില്‍ വീട്ടില്‍ സുബിന്‍(24), സന്ദീപ് ഭവനത്തില്‍ എസ് സന്ദീപ്(30), കുറ്റിയില്‍ വീട്ടില്‍ വി കെ വിനീത്(30), കൊച്ചുപറമ്പില്‍ കെ അനന്ദു(21), ചെമ്പില്ലാത്തറയില്‍ വീട്ടില്‍ സുധി(24) എന്നിവരാണ് അറസ്റ്റിലായത്. ഇവരെ റിമാന്‍ഡ് ചെയ്തു. ഇതില്‍ സുധി പോക്‌സോ കേസില്‍ ജയില്‍വാസം അനുഭവിക്കുകയാണ്. മറ്റുള്ളവരുടെ പേരുവിവരങ്ങളും കുട്ടിയില്‍ നിന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ ശേഖരിച്ചിട്ടുണ്ട്. എല്ലാവരുടെയും പേരില്‍ പോക്‌സോ കുറ്റം ചുമത്തി. പ്രതികളില്‍ മിക്കവരും 20നും 30നും ഇടയില്‍ പ്രായമുള്ളവരാണ്. പ്രായപൂര്‍ത്തിയാകാത്തവരും പട്ടികയില്‍ ഉണ്ടെന്നാണ് സൂചന. 2019 മുതലാണ് പീഡനം തുടങ്ങിയത്. വിവാഹവാഗ്ദാനം ചെയ്ത് കാമുകനാണ് ആദ്യമായി പീഡിപ്പിച്ചത്.
 
 പെണ്‍കുട്ടിയുടെ നഗ്‌നചിത്രവും വീഡിയോയുമെടുത്ത് പ്രതി സുഹൃത്തുക്കളെ കാണിക്കുകയായിരുന്നു. തുടര്‍ന്ന് ഇവരും പീഡിപ്പിച്ചെന്നാണ് പ്രാഥമിക വിവരം. പന്തളത്ത് കുടുംബശ്രീയുടെ കീഴിലുള്ള സ്‌നേഹിത ജെന്‍ഡര്‍ ഹെല്പ് ഡെസ്‌കിലാണ് പീഡനവിവരം കുട്ടി ആദ്യമായി പറയുന്നത്. അവര്‍ ജില്ലാ ശിശിക്ഷേമസമിതിയെ അറിയിച്ചു. അവര്‍ വനിതാ- ശിശുക്ഷേമ വകുപ്പിന് കീഴിലുള്ള കോന്നിയിലെ നിര്‍ഭയയില്‍ എത്തിച്ചശേഷം സൈക്കോളജിസ്റ്റുവഴി വിശദാംശങ്ങള്‍ മനസിലാക്കുകയായിരുന്നു. തുടര്‍ന്ന് വിവരം ജില്ലാ പോലീസ് മേധാവിക്ക് കൈമാറി.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

60 ലേറെ പേര്‍ ലൈംഗികമായി പീഡിപ്പിച്ചെന്ന് 18 കാരിയുടെ വെളിപ്പെടുത്തല്‍; അഞ്ച് പേര്‍ അറസ്റ്റില്‍