എസ് ഐയെ തള്ളിത്താഴെയിട്ട് തലയ്ക്ക് അടിച്ച കേസ്, പ്ലസ് ടു വിദ്യാർഥി അറസ്റ്റിൽ

അഭിറാം മനോഹർ
വ്യാഴം, 30 ജനുവരി 2025 (12:39 IST)
സ്വകാര്യ ബസ്റ്റാന്‍ഡില്‍ നിന്നും കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് കൊണ്ടുപോകാന്‍ ശ്രമിക്കുമ്പോള്‍ എസ് ഐയെ നിലത്തടിച്ച വിദ്യാര്‍ഥിയെ അറസ്റ്റ് ചെയ്തു. പ്ലസ് ടു വിദ്യാര്‍ഥിയായ വള്ളിക്കോട് വാഴമുട്ടം ഈസ്റ്റ് കിടങ്ങേത്ത് പുതുപ്പറമ്പില്‍ വീട്ടില്‍ ജിബിന്‍ ബിജു(18) ആണ് അറസ്റ്റിലായത്.
 
പത്തനംതിട്ട ബസ്റ്റാന്‍ഡില്‍ സ്ത്രീകളെ ശലൂം ചെയ്യുന്നതായുള്ള സന്ദേശം ലഭിച്ചതിനെ തുടര്‍ന്നാണ് ചൊവ്വാഴ്ച വൈകീട്ട് പത്തനംതിട്ട പോലീസ് സ്റ്റേഷനിലെ എസ് ഐ ജിനു സംഭവസ്ഥലത്തെത്തിയത്. സ്ഥലത്ത് കറങ്ങിനടക്കുന്ന ജിബിനോട് വീട്ടില്‍ പോകാന്‍ പറഞ്ഞപ്പോല്‍ ജിബിന്‍ പോലീസിനോട് തട്ടിക്കയറുകയായിരുന്നു. തുടര്‍ന്ന് സ്റ്റേഷനിലേക്ക് കൊണ്ടുപോകാനായി ജീപ്പില്‍ കയറ്റാന്‍ ശ്രമിക്കവെയാണ് ജിബിന്‍ എസ് ഐയെ ആക്രമിച്ച് നിലത്തടിച്ചത്. താഴെ തള്ളിയിട്ട ശേഷം എസ് ഐയെ കമ്പെടുത്ത് തലയ്ക്കടിക്കുകയും യൂണിഫോം വലിച്ചുകീറുകയും ചെയ്തിരുന്നു. കൂടുതല്‍ പോലീസെത്തിയാണ് ജിബിനെ സ്റ്റേഷനിലെത്തിച്ചത്. ബുധനാഴ്ച അറസ്റ്റ് രേഖപ്പെടുത്തി. എസ് ഐയുടെ മൊഴിപ്രകാരം ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനും ദേഹോപദ്രവം ഏല്‍പ്പിച്ചതിനുമാണ് കേസെടുത്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹമാസിന് 4 ദിവസത്തെ സമയം തരാം, അല്ലെങ്കിൽ കാത്തിരിക്കുന്നത് ദുഃഖകരമായ അന്ത്യം, മുന്നറിയിപ്പുമായി ട്രംപ്

ഫിലിപ്പിന്‍സില്‍ വന്‍ഭൂചലനം: മരണം 27 കടന്നു, 120 പേര്‍ക്ക് പരിക്ക്

പേട്രിയറ്റിനായി ഹൈദരാബാദിലെത്തി മമ്മൂട്ടി, വരവേൽക്കാൻ അനുരാഗ് കശ്യപും, പുതിയ സിനിമ പ്രതീക്ഷിക്കാമോ എന്ന് ആരാധകർ

വനിതാ ലോകകപ്പിൽ ഇന്ത്യക്ക് വിജയതുടക്കം, ശ്രീലങ്കയ്ക്കെതിരെ 59 റൺസ് വിജയം

എച്ച് 1 ബി വിസ ഫീസ് വർധന നിലവിലെ വിസ ഉടമകളെ ബാധിക്കില്ല, ഉത്തരവ് വിശദീകരിച്ച് അമേരിക്കൻ പ്രസ് സെക്രട്ടറി

എല്ലാം കാണുക

ഏറ്റവും പുതിയത്

ലോകം മുഴുവന്‍ അവസാനിക്കുമ്പോള്‍, അവസരം ലഭിച്ചാല്‍ ഇന്ത്യയെ രക്ഷിക്കുമെന്ന് ചാറ്റ്ജിപിടി: കാരണമിത്

ഗര്‍ഭനിരോധന കോയില്‍ പിടിച്ച് കുഞ്ഞ്, അതിശയിപ്പിക്കുന്ന ചിത്രങ്ങള്‍ പങ്കുവെച്ച് ഡോക്ടര്‍

ക്ഷേമ പെന്‍ഷന്‍ രണ്ടായിരം രൂപയാക്കാന്‍ സര്‍ക്കാര്‍; കോണ്‍ഗ്രസ് എതിര്‍ത്തേക്കും

റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ ഡിസംബറില്‍ ഇന്ത്യ സന്ദര്‍ശിക്കും

റീൽസ് എടുക്കു, ജെൻ സിയെ കയ്യിലെടുക്കു: കോൺഗ്രസ് എംഎൽഎമാർക്ക് പുതിയ നിർദേശം

അടുത്ത ലേഖനം
Show comments