പായിപ്പാട് ലോക്ക്ഡൗൺ ലംഘിച്ച് ഇതരസംസ്ഥാന തൊഴിലാളികൾ തെരുവിൽ, നാട്ടിൽ പോകണമെന്ന് അവശ്യം

അഭിറാം മനോഹർ

ഞായര്‍, 29 മാര്‍ച്ച് 2020 (14:09 IST)
ലോക്ക്ഡൗൺ വിലക്ക് ലംഘിച്ച് ചങ്ങനാശ്ശേരി പായിപ്പാട് കവലയിൽ ഇതരസംസ്ഥാനത്ത് തടിച്ചുകൂടി. ആയിരകണക്കിന് തൊഴിലാളികളാണ് പ്രതിഷേധവുമായി തെരുവിലറങ്ങിയത്.നാട്ടിലേക്ക് പോകണമെന്നും ഇതിനായി വാഹനസൗകര്യം ഒരുക്കണമെന്നുമാണ് ഇവരുടെ പ്രധാന ആവശ്യം.ഭക്ഷണവും വെള്ളവും ലഭിക്കുന്നില്ലെന്നും അളുകൾ പരാതിപ്പെട്ടു.
 
ആരോഗ്യവകുപ്പും പഞ്ചായത്ത് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി ചർച്ച നടത്തിയതിനെ തുടർന്ന് തൊഴിലാളികൾ ഇപ്പോൾ ശാന്തരായിട്ടുണ്ട്. കൂടുത പോലീസ് ഫോഴ്സും കളക്‌ടറടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരും സംഭവസ്ഥലത്തെത്തി. ഭക്ഷണത്തെ പറ്റിയുള്ളാ പരാതികൾ മുൻപ് ഉന്നയിച്ചിട്ടുണ്ടായിരുന്നില്ലെന്നും പ്രധാനമായും നാട്ടിലേക്ക് മടങ്ങണമെന്നാണ് ഇവരുടെ ആവശ്യമെന്നും കളക്‌ടർ പറഞ്ഞു.തൊഴിലാളികൾക്ക് എല്ലാ സൗകര്യവും ഒരുക്കിയിരുന്നെന്ന് മന്ത്രി പി. തിലോത്തമൻ പറഞ്ഞു. ഇവർക്ക് ഉത്തരേന്ത്യൻ രീതിയിലുള്ള ഭക്ഷണങ്ങളാണ് വേണ്ടതെങ്കിൽ അതിനുള്ള സൗകര്യങ്ങൾ ഒരുക്കിനൽകുമെന്നും കളക്‌ടർ പറഞ്ഞു. കമ്മ്യൂണിറ്റി കിച്ചൻ സൗകര്യം ഇതിന്റെ അടിസ്ഥാനത്തിലാണ് വേണ്ടെന്ന് വെച്ചത്.കളക്‌ടർ പറഞ്ഞു.
 
തൊഴിലാളികളുടെ പ്രശ്നം പരിഹരിക്കാൻ സർക്കാർ ഇടപെടണമെന്നു മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ലോക്ക്ഡൗൺ പശ്ചാത്തലത്തിൽ കേരളത്തിന് മാത്രമായി യാത്രാസൗകര്യം നൽകാൻ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. നിലവിലെ സാഹചര്യത്തിൽ തിരിച്ചുപോകാനുള്ള സൗകര്യങ്ങൾ ഇവർക്കൊരുക്കുന്നത് പ്രായോഗികമല്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും അഭിപ്രായപ്പെട്ടു.തൊഴിലാളികൾക്കു വേണ്ട ഭക്ഷണവും വെള്ളവും മറ്റു സൗകര്യങ്ങളും ഒരുക്കാൻ നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ബുദ്ധിമുട്ടിച്ചതിൽ ക്ഷമ ചോദിക്കുന്നു, കൊറോണയ്‌ക്കെതിരെ നടത്തുന്നത് ജീവന്മരണപോരാട്ടമെന്ന് മോദി