മറ്റ് സംസ്ഥാനങ്ങളിൽ നിന്നും ഉത്തർപ്രദേശിൽ എത്തിയ ഒരുലക്ഷം ആളുകളെ ക്വാറന്റൈൻ ചെയ്യുമെന്ന് യോഗി ആദിത്യനാഥ്

അഭിറാം മനോഹർ

ഞായര്‍, 29 മാര്‍ച്ച് 2020 (11:51 IST)
ലോക്ക്ഡൗൺ സമയത്ത് രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നായി ഉത്തർപ്രദേശിലെത്തിയ ഒരുലക്ഷത്തോളം ആളുകളെ ക്വാറന്റൈൻ ചെയ്യുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.ഇതിനുള്ളാ നിദേശം മുഖ്യമന്ത്രി ഉദ്യോഗസ്ഥർക്ക് നൽകി.വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ തിരികെയെത്തിയവരുടെ ഫോണ്‍ നമ്പര്‍, വിലാസം എന്നിവ ജില്ലാ ഭരണകൂടം ശേഖരിച്ചിട്ടുണ്ട്. ഇവരെല്ലാം തന്നെ നിരീക്ഷണത്തിലാണ്. ക്വാറന്റൈൻ ചെയുന്ന ഇവർക്ക് ഭക്ഷണമുൾപ്പടെയുള്ള സൗകര്യങ്ങളെല്ലാം തന്നെ ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
 
ലോക്ക് ഡൗണിനെ തുടര്‍ന്ന് സംസ്ഥാനത്ത് ആരും പട്ടിണി കിടക്കേണ്ടി വരില്ലെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വ്യക്തമാക്കി. ഇതിനായി സംസ്ഥാനത്തെ പൊതുവിതരണ സംവിധാനം ശക്തിപ്പെടുത്തുമെന്നും യോഗി പറഞ്ഞു

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം കൊവിഡ് 19: ശമ്പളം കൊടുക്കുവാൻ സർക്കാർ സഹായിക്കണമെന്ന് സ്വകാര്യകമ്പനികൾ