കണ്ണൂരില്‍ പള്ളിവികാരി പതിനാറുകാരിയായ പീഡിപ്പിച്ചു; പെണ്‍കുട്ടി പ്രസവിച്ചു - വൈദികന്‍ പൊലീസ് കസ്‌റ്റഡിയില്‍
പള്ളിവികാരി പതിനാറുകാരിയായ പീഡിപ്പിച്ചു; പെണ്‍കുട്ടി പ്രസവിച്ചു - സംഭവം കണ്ണൂരില്‍
കണ്ണൂരില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ പള്ളിവികാരി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയതായി പരാതി. പള്ളിവികാരി റോബിന്‍ വടക്കുംചേരിയാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചതെന്നാണ് പരാതി. സംഭവത്തില്‍ പൊലീസ് കേസെടുത്തു.
കണ്ണൂര്‍ നീണ്ടുനോക്കിയിലാണ് സംഭവം. പളളിവികാരിയുടെ പീഡനത്തെ തുടര്‍ന്ന് പതിനാറുകാരിയായ പെണ്‍കുട്ടി ഗര്‍ഭിണിയായതും രണ്ടുമാസം മുമ്പ് സ്വകാര്യ ആശുപത്രിയില്‍ വെച്ച് പ്രസവിച്ചതും. പിതാവ് പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്നായിരുന്നു വാര്‍ത്ത പുറത്തുവന്നത്. എന്നാല്‍ പൊലീസ് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് വൈദികന്റെ പേര് പെണ്‍കുട്ടി പറഞ്ഞത്.
ചൈല്‍ഡ് ലൈന് ലഭിച്ച അജ്ഞാത കോളില്‍ നിന്നാണ് വിവരം പുറത്തുവന്നത്. ഫോണ്‍ വന്നതിനെ തുടര്‍ന്ന് ഇതിനെ പിന്തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടിയെ കണ്ടെത്തുകയും പൊലീസിനെ അറിയിക്കുകയുമായിരുന്നു. തുടര്‍ന്ന് പോലീസ് പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. ഒളിവില്‍ പോയ പള്ളിവികാരിയെ പൊലീസ് കസ്‌റ്റഡിയിലെടുത്തു. പീഡന വിവരം മറച്ചുവയ്‌ക്കാന്‍ നീക്കം നടന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു.