ഇതൊക്കെ വെറും സില്ലി... ജെസിബിയെ മെരുക്കി പൂഞ്ഞാര്‍ ഹീറോ പിസി ജോര്‍ജ് !

പൂഞ്ഞാര്‍ ആശാന്‍ പിസി ജോര്‍ജ് ഇത്തവണ ഞെട്ടിച്ചത് തോക്കെടുത്തല്ല, ജെസിബിയിലൂടെ; വീഡിയോ വൈറല്‍ !

Webdunia
ശനി, 25 നവം‌ബര്‍ 2017 (09:20 IST)
തോക്കെടുത്തും ബസ് ഓടിച്ചും വാര്‍ത്തകളിലിടം നേടിയ പിസി ജോർജ് ഇത്തവണ ആളുകളെ ഞെട്ടിച്ചത് ജെസിബിയിലൂടെയാണ്. കോട്ടയം കോരുത്തോട് കോസടി ട്രൈബല്‍ സ്കൂളിലായിരുന്നു സംഭവം. കെട്ടിട നിർമ്മാണോദ്ഘാടനത്തിനായാണ് പിസി ജോര്‍ജ് എംഎല്‍എ കോസടി സ്കൂളിലെത്തിയത്. 
 
ഉദ്ഘാടനത്തിന് ശേഷം രണ്ട് വാക്ക് പ്രസംഗിച്ച് പിസി പോകുമെന്നായിരുന്നു കുട്ടികളും അദ്ധ്യാപകരും വിചാരിച്ചിരുന്നത്. എന്നാല്‍ സിബി കണ്ടപ്പോള്‍ പിസി ആ പതിവ് ഉപേക്ഷിച്ചു. സ്കൂള്‍ മുറ്റത്തെ നിർമ്മാണ പ്രവർത്തനങ്ങൾ മണ്ണുമാന്തി നിർവഹിക്കുമെന്ന് പറഞ്ഞ് പിസി ജെസിബിയില്‍ കയറി. 
 
ജെസിബിയിൽ കയറിയിരുന്ന് മണ്ണുമാന്തിയ പിസിയെ കുട്ടികള്‍ കയ്യടിച്ചാണ് പ്രോത്സാഹിപ്പിച്ചത്. ജെസിബിയിലിരുന്ന് കുട്ടികൾക്കൊപ്പം സെൽഫിയെടുക്കാനും അദ്ദേഹം തയ്യാറായി. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡീയയില്‍ വൈറലായിട്ടുണ്ട്. പൂഞ്ഞാർ ആശാൻ പിസി ജോർജ് എന്ന ഫേസ്ബുക്ക് പേജിലാണ് ജെസിബി ഓടിക്കുന്ന ദൃശ്യങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹമാസിന് 4 ദിവസത്തെ സമയം തരാം, അല്ലെങ്കിൽ കാത്തിരിക്കുന്നത് ദുഃഖകരമായ അന്ത്യം, മുന്നറിയിപ്പുമായി ട്രംപ്

ഫിലിപ്പിന്‍സില്‍ വന്‍ഭൂചലനം: മരണം 27 കടന്നു, 120 പേര്‍ക്ക് പരിക്ക്

പേട്രിയറ്റിനായി ഹൈദരാബാദിലെത്തി മമ്മൂട്ടി, വരവേൽക്കാൻ അനുരാഗ് കശ്യപും, പുതിയ സിനിമ പ്രതീക്ഷിക്കാമോ എന്ന് ആരാധകർ

വനിതാ ലോകകപ്പിൽ ഇന്ത്യക്ക് വിജയതുടക്കം, ശ്രീലങ്കയ്ക്കെതിരെ 59 റൺസ് വിജയം

എച്ച് 1 ബി വിസ ഫീസ് വർധന നിലവിലെ വിസ ഉടമകളെ ബാധിക്കില്ല, ഉത്തരവ് വിശദീകരിച്ച് അമേരിക്കൻ പ്രസ് സെക്രട്ടറി

എല്ലാം കാണുക

ഏറ്റവും പുതിയത്

ഗവര്‍ണറുടെ സുരക്ഷാ ഡ്യൂട്ടിക്കിടെ മദ്യപിച്ചതായി കണ്ടെത്തിയ പോലീസുകാരനെതിരെ വകുപ്പുതല നടപടി സ്വീകരിക്കും

6 മാസത്തിനകം ഇവിക്കും പെട്രോൾ വണ്ടികൾക്കും ഒരേ വിലയാകും: നിതിൻ ഗഡ്കരി

ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ 12 വയസിന് താഴെയുള്ള കുട്ടികള്‍ക്ക് മരുന്ന് നല്‍കരുത്: ആരോഗ്യമന്ത്രി

കണ്ണൂരില്‍ തെരുവുനായ ആക്രമണത്തിനെതിരെ ബോധവല്‍ക്കരണ നാടകം; നടനെ സ്റ്റേജില്‍ കയറി കടിച്ച് തെരുവുനായ

ബിഹാറിൽ വോട്ടെടുപ്പ് 2 ഘട്ടങ്ങളിൽ, നവംബർ 6,11 തീയ്യതികളിൽ, വോട്ടെണ്ണൽ 14ന്

അടുത്ത ലേഖനം
Show comments