ഉപദ്രവിക്കപ്പെട്ട നടിയെ അപമാനിച്ചു; ഒടുവില്‍ പിസി ജോര്‍ജ് കുടുങ്ങി - കേസെടുക്കാന്‍ കോടതി ഉത്തരവ്
ഉപദ്രവിക്കപ്പെട്ട നടിയെ അപമാനിച്ചു; ഒടുവില്‍ പിസി ജോര്‍ജ് കുടുങ്ങി
Publish Date: Thu, 12 Oct 2017 (19:58 IST)
Updated Date: Thu, 12 Oct 2017 (19:59 IST)
കൊച്ചിയില്‍ ഉപദ്രവിക്കപ്പെട്ട നടിയുടെ പേര് വെളിപ്പെടുത്തിയെന്ന പരാതിയിൽ പൂഞ്ഞാർ എംഎൽഎ പിസി ജോർജിനെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്. കോഴിക്കോട് കുന്നമംഗലം മജിസ്ട്രേട്ട് കോടതിയുടേതാണ് ഉത്തരവ്.
ചാനൽ ചർച്ചയ്ക്കിടെ ജോര്‍ജ് നടിയുടെ പേര് പറയുകയും അവരെ ആക്ഷേപിച്ചു സംസാരിക്കുകയും ചെയ്‌തുവെന്നു കാട്ടി പൊതുപ്രവർത്തകൻ ഗിരീഷ് ബാബു നല്‍കിയ പരാതിയിലാണ് കേസ് എടുക്കാൻ ഉത്തരവിട്ടിരിക്കുന്നത്.
ഇത്തരം കേസുകളില്‍ ഇരകളുടെ പേര് വെളിപ്പെടുത്തരുതെന്ന നിയമം ലംഘിച്ച എംഎല്‍എ അവരെ ആക്ഷേപിക്കുന്ന രീതിയില്‍ സംസാരിച്ചുവെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നുണ്ട്.
നേരെത്ത ഇതേ പരാതിയുമായി ഗിരീഷ് ബാബു പൊലീസിനെ സമീപിച്ചിരുന്നുവെങ്കിലും കേസെടുക്കാൻ പൊലീസ് തയ്യാറായിരുന്നില്ല. ഇതോടെയാണ് ഹർജിക്കാരൻ കോടതിയെ സമീപിച്ചത്.