‘എനിക്ക് വനിതാകമ്മീഷനെന്ന് കേട്ടാല്‍ ഭയങ്കര പേടിയാണ്, അല്‍പ്പം ഉള്ളി കിട്ടിയാല്‍ കരയാമായിരുന്നു‘: പിസി ജോര്‍ജ്
അയ്യോ തനിക്ക് വനിതാകമ്മീഷനെന്ന് കേട്ടാല്‍ ഭയങ്കര പേടിയാണ്, അല്‍പ്പം ഉള്ളി കിട്ടിയാല്‍ കരയാമായിരുന്നു; വനിതാകമ്മീഷന്റെ നിലപാടിനെ പരിഹസിച്ച് പിസി ജോര്‍ജ്
കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടിയെ കുറിച്ച് മോശം പരാമര്‍ശം നടത്തിയ പി സി ജോര്‍ജിനെതിരെ കേസെടുക്കണമെന്ന വനിതാകമ്മീഷന്റെ നിലപാടിനെ പരിഹസിച്ച് പിസി ജോര്‍ജ്. തനിക്ക് വനിതാകമ്മീഷനെന്ന് കേട്ടാല്‍ ഭയങ്കര പേടിയാണെന്നും, അല്‍പ്പം ഉള്ളി കിട്ടിയാല്‍ കരയാമായിരുന്നെന്നും പിസി ജോര്‍ജ് പരിഹസിച്ചു.
വനിതാ കമ്മീഷന്‍ ആദ്യം വനിതകളുടെ കാര്യമാണ് നോക്കേണ്ടതെന്നും, നല്ല കാര്യങ്ങളൊക്കെ ചെയ്തിട്ട് വന്നാല്‍ താന്‍ സഹകരിക്കാമെന്നും പിസി പറഞ്ഞു. പാവപ്പെട്ട പുരുഷന്മാര്‍ക്ക് ഇവിടെ ജീവിക്കണ്ടേ? മാന്യമായി ജീവിക്കുന്ന സ്ത്രീകള്‍ക്കായി ഉണ്ടാക്കിയ നിയമങ്ങള്‍ വെറും തറപ്പെണ്ണുങ്ങള്‍ ഇറങ്ങി നശിപ്പിക്കുകയാണ് ചെയുന്നതെന്നും അദ്ദേഹം ചൂണ്ടികാട്ടി.
നിങ്ങള്‍ ആദ്യം നല്ല കാര്യം ചെയ്യൂ. അല്ലാതെ എന്റെ മൂക്ക് ചെത്താന്‍ ഇങ്ങോട്ടു വരേണ്ട. ഇതുകൊണ്ടും താന്‍ പേടിക്കില്ല. അതിന് വേറെ ആളെ നോക്കണം. കമ്മീഷന്‍ നോട്ടീസയച്ചാല്‍ സൌകര്യപ്രദമായ ദിവസമാണെങ്കില്‍ താന്‍ പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.