Select Your Language

Notifications

webdunia
webdunia
webdunia
webdunia

“കോണ്‍ഗ്രസ് തിരിച്ചുവരണമെന്ന് പറയാന്‍ മാത്രം എന്‍റെ ബുദ്ധിക്ക് തകരാറൊന്നുമില്ല” - വ്യാജപ്രചരണത്തിനെതിരെ ഇന്നസെന്‍റ്

“കോണ്‍ഗ്രസ് തിരിച്ചുവരണമെന്ന് പറയാന്‍ മാത്രം എന്‍റെ ബുദ്ധിക്ക് തകരാറൊന്നുമില്ല” - വ്യാജപ്രചരണത്തിനെതിരെ ഇന്നസെന്‍റ്

സുബിന്‍ ജോഷി

, വ്യാഴം, 11 മാര്‍ച്ച് 2021 (11:56 IST)
തന്‍റെ രാഷ്ട്രീയ നിലപാടിനെതിരായ വ്യാജപ്രചരണങ്ങള്‍ക്കെതിരെ മുന്‍ എം പിയും ചലച്ചിത്ര നടനുമായ ഇന്നസെന്‍റ്. കോണ്‍ഗ്രസ് തിരിച്ചുവരണമെന്ന് പറയാന്‍ മാത്രം തന്‍റെ ബുദ്ധിക്ക് തകരാറൊന്നുമില്ല എന്നാണ് ഇന്നസെന്‍റ് പ്രതികരിച്ചിരിക്കുന്നത്. "കോണ്‍ഗ്രസിന്‍റെ തിരിച്ചുവരവ് ഈ കാലഘട്ടത്തിന്‍റെ ആവശ്യമാണെന്ന്” ഇന്നസെന്‍റ് പറഞ്ഞതായി വ്യാപകമായി വ്യാജ പ്രചാരണം ഉണ്ടായിരുന്നു.
 
ഇന്നസെന്‍റിന്‍റെ ഫേസ്‌ബുക്ക് കുറിപ്പ് ഇങ്ങനെയാണ്:
 
ആറ് പതിറ്റാണ്ടോളം ഇന്ത്യ ഭരിച്ചതിനു ശേഷം സ്വന്തം കൈയ്യിലിരിപ്പു കൊണ്ട് ഏതാനും സംസ്ഥാനങ്ങളിലൊതുങ്ങിയ കോൺഗ്രസ് തിരിച്ചു വരണമെന്ന് ഞാൻ പറഞ്ഞിട്ടുണ്ടെങ്കിൽ എന്റെ സാമാന്യ ബുദ്ധിക്ക് എന്തെങ്കിലും തകരാറുണ്ടാവണം. എന്റെ പിതാവിലൂടെ എന്നിലേക്ക് പകർന്നതാണ് എന്റെ രാഷ്ട്രീയം. കരുതലിന്റേയും വികസനത്തിന്റേയും തുടർ ഭരണം ഉണ്ടാവണമെന്ന കേരളത്തിന്റെ പൊതുവികാരമാണ് എനിക്കും. അതില്ലാതാക്കാൻ പച്ചക്കള്ളം പ്രചരിപ്പിക്കുന്നത് മാന്യതയേയല്ല.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ശബരിമല: മീനമാസ പൂജ വെര്‍ച്വല്‍ ബുക്കിംഗിന് ഇന്ന് തുടക്കം