Webdunia - Bharat's app for daily news and videos

Install App

മകളുടെ മുന്നില്‍ വച്ച് ഭാര്യയുടെ കഴുത്തറുത്തു കൊന്നു

Webdunia
വെള്ളി, 4 ഡിസം‌ബര്‍ 2020 (16:07 IST)
പീരുമേട്: കേവലം ആറു വയസുള്ള സ്വന്തം മകളുടെ മുന്നില്‍ വച്ച് ഭാര്യയെ കഴുത്തറുത്ത് കൊന്ന യുവാവിനെ പോലീസ് അറസ്‌റ് ചെയ്തു. ചന്ദ്രവനം പ്രിയദര്‍ശിനി കോളനി നിവാസി രാജ എന്ന 36  കാരനാണ്  ഈ കടുംകൈ ചെയ്തത്.
 
ഭാര്യ രാജലക്ഷ്മി (30) യെ കഴുത്തറുത്ത് കൊന്ന കേസില്‍ കഴിഞ്ഞ ദിവസം പുലര്‍ച്ചെ നാട്ടുകാരുടെ സഹായത്തോടെയാണ് സമീപത്തെ തേയില തോട്ടത്തില്‍ നിന്ന് പോലീസ് പിടികൂടിയത്.  ബുധനാഴ്ച രാത്രിയോടെയാണ് സംഭവം നടന്നത്. ഇരുവരും ദിവസങ്ങളായി കലഹത്തിലായിരുന്നു. തര്‍ക്കത്തിനിടെ രാജ ഭാര്യയെ കത്തിയെടുത്ത് കുത്തി, ഉടന്‍ തന്നെ രാജലക്ഷ്മി മരിച്ചു.
 
പ്രകോപിതനായ സമയത് സഹായത്തിനായി മാതാവ് അയല്‍ക്കാരെ വിളിച്ചിരുന്നു. എന്നാല്‍ ഇത് സ്ഥിരം സംഭവമായതിനാല്‍ ആരും പോയില്ല. പിന്നീട് എത്തിയ നാട്ടുകാരില്‍ ഒരാളാണ് പോലീസിനെ വിവരം അറിയിച്ചത്.  പത്ത് വര്ഷം മുമ്പ് മകളെയും ഭര്‍ത്താവിനെയും ഉപേക്ഷിച്ചായിരുന്നു രാജലക്ഷ്മി രാജയ്‌ക്കൊപ്പം വന്നത്. ഇവരുടെ ബന്ധത്തിലുള്ള 6 വയസുള്ള മകളുടെ മുന്നില്‍ വച്ചാണ് രാജ ഭാര്യയെ കൊലചെയ്തത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തിരുവനന്തപുരം വിമാനത്താവളത്തില്‍ മഴ നനഞ്ഞു കിടക്കുന്ന എഫ് -35 യുദ്ധവിമാനം നീക്കാന്‍ സമ്മതിക്കാതെ ബ്രിട്ടീഷ് സംഘം; നിര്‍മ്മാണ രഹസ്യം ചോരുമെന്ന് ഭയം!

യു എസ് ആക്രമണത്തില്‍ ഇറാന്റെ ആണവപദ്ധതികള്‍ തകര്‍ന്നിട്ടില്ലെന്ന് പെന്റഗണ്‍, റിപ്പോര്‍ട്ടിനെ തള്ളിപറഞ്ഞ് വൈറ്റ് ഹൗസും ട്രംപും

Iran vs Israel: ഫോര്‍ഡോ ആണവകേന്ദ്രത്തിന് നേരെ വീണ്ടും ആക്രമണം, ഇസ്രായേലിന്റെ 2 എഫ്-35 വെടിവെച്ചിട്ടതായി ഇറാന്‍

എല്‍ഡിഎഫിന് രാഷ്ട്രീയ മത്സരത്തിലൂടെ ജയിക്കാന്‍ സാധിക്കുന്ന മണ്ഡലമല്ല നിലമ്പൂര്‍: എംവി ഗോവിന്ദന്‍

Tamil actor Srikanth Arrested: തമിഴ് നടൻ ശ്രീകാന്തിനെ അറസ്റ്റ് ചെയ്ത് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

തിരുവനന്തപുരത്ത് ദിവസങ്ങളായി കേടായി മഴയത്ത് കിടക്കുന്ന ബ്രിട്ടീഷ് യുദ്ധവിമാനം സുരക്ഷിതമെന്ന് യുകെ; 24 മണിക്കൂര്‍ ഉപഗ്രഹ നിരീക്ഷണം

മതമൗലികവാദികളുടെ എതിര്‍പ്പിനു പുല്ലുവില; 'സൂംബ' തുടരുമെന്ന് വിദ്യാഭ്യാസ മന്ത്രി, ത്രില്ലടിച്ച് കുട്ടികള്‍ (വീഡിയോ)

കണ്ണൂരില്‍ പേവിഷബാധയേറ്റ് ചികിത്സയിലായിരുന്ന കുട്ടി മരിച്ചു; വാക്‌സിനെടുത്തിട്ടും ഫലം ഉണ്ടായില്ല

സാധാരണ സ്വര്‍ണത്തേക്കാള്‍ വില കൂടുതല്‍; വെളുത്ത സ്വര്‍ണത്തില്‍ എത്രശതമാനം സ്വര്‍ണം ഉണ്ടെന്നറിയാമോ!

MA Baby: വിദ്യാഭ്യാസ കാര്യങ്ങളില്‍ മതം ആജ്ഞാപിക്കരുത്, അഭിപ്രായം പറയാം: എം.എ.ബേബി

അടുത്ത ലേഖനം
Show comments