Select Your Language

Notifications

webdunia
webdunia
webdunia
webdunia

രജനികാന്തിന്റെ പാർട്ടി ചീഫ് കോർഡിനേറ്റർ മുൻ ബിജെപി നേതാവ്, താരത്തിന്റെ രാഷ്ട്രീയപ്രവേശനത്തെ സ്വാഗതം ചെയ്‌ത് ബിജെ‌പി

രജനികാന്തിന്റെ പാർട്ടി ചീഫ് കോർഡിനേറ്റർ മുൻ ബിജെപി നേതാവ്, താരത്തിന്റെ രാഷ്ട്രീയപ്രവേശനത്തെ സ്വാഗതം ചെയ്‌ത് ബിജെ‌പി
, വ്യാഴം, 3 ഡിസം‌ബര്‍ 2020 (17:43 IST)
രജനികാന്തിന്റെ പുതിയ പാർട്ടിയുടെ ചീഫ് കോർഡിനേറ്ററായി മുൻ ബിജെപി നേതാവ് അർജുന മൂർത്തിയെ തിരഞ്ഞെടുത്തു. ഡിസംബർ 31ന് പാർട്ടി രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പാർട്ടിയുടെ ചീഫ് കോർഡിനേറ്ററായി അർജുന മൂർത്തിയെ പ്രഖ്യാപിച്ചത്..
 
ബിജെപിയുടെ ദേശീയ നേതാക്കളുമായി അടുത്ത ബന്ധമുള്ള അർജുന മൂർത്തിയുടെ പാർട്ടിയിൽ നിന്നും പെട്ടെന്നുള്ള രാജിയും രാജി ബിജെപി സംസ്ഥാന നേതൃത്വം വിശദീകരണങ്ങളില്ലാതെ സ്വീകരിച്ചതും സംശയത്തോടെയാണ് വീക്ഷിക്കപ്പെടുന്നത്. രജനികാന്തിന്റെ ട്വിറ്റർ പേജടക്കമുള്ള എല്ലാ സമൂഹ മാധ്യമങ്ങളും ഇനി അർജുനമൂർത്തിയുടെ ടീമായിരിക്കും കൈകാര്യം ചെയ്യുന്നത്.
 
അതേസമയം രജനികാന്ത് മുന്നോട്ട് വെക്കുന്ന ആശയങ്ങൾ ബിജെപിയുമായി യോജിച്ചുപോകുന്നതാണെന്നും രജനികാന്തിന്റെ രാഷ്ട്രീയപ്രവേശനത്തെ സ്വാഗതം ചെയ്യുന്നുവെന്നും ബിജെപി സംസ്ഥാന നേതൃത്വം അറിയിച്ചു. അതേസമയം തമിഴ്നാട്ടിൽ അടുത്ത തിരഞ്ഞെടുപ്പിൽ ഭരണം പിടിക്കുമെന്നും തമിഴകത്ത് ആത്മീയ രാഷ്ട്രീയം വിജയം കാണൂമെന്നും രജനീകാന്ത് പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബ്രിട്ടനു പിന്നാലെ കൊറോണ വാക്സിനേഷന് തയ്യാറായി റഷ്യ