ക്ഷേമ പെന്‍ഷന്‍ അവകാശമല്ലെന്നും സഹായം മാത്രമാണെന്നും സംസ്ഥാനസര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാംഗ്മൂലത്തില്‍ പറയുന്നു. ക്ഷേമ പെന്‍ഷന്‍ എപ്പോള്‍ വിതരണം ചെയ്യണമെന്ന് തീരുമാനമെടുക്കുന്നത് സര്‍ക്കാരാണെന്നും സര്‍ക്കാരിന്റെ നയപരമായ തീരുമാനത്തിന്റെ ഭാഗം മാത്രമാണ് ക്ഷേമ പെന്‍ഷനെന്നും സത്യവാഗ്മൂലത്തില്‍ പറയുന്നു.
പെന്‍ഷന്‍ വിതരണത്തിന് ഒരു മാസം 900 കോടി രൂപയാണ് സര്‍ക്കാരിന് ചെലവ്. ഇതിന് പുറമെ ക്ഷേമ പെന്‍ഷനുകള്‍ക്കായി 90 കോടി രൂപ വേറെയും കണ്ടെത്തേണ്ടതുണ്ട്. സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ വിതരണം മുടങ്ങിയതിനെതിരായ ഹര്‍ജിയിലാണ് സര്‍ക്കാര്‍ നിലപാട് അറിയിച്ചത്.