Select Your Language

Notifications

webdunia
webdunia
webdunia
webdunia

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ അദ്ധ്യാപകൻ അറസ്റ്റിൽ

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ അദ്ധ്യാപകൻ അറസ്റ്റിൽ

എ കെ ജെ അയ്യര്‍

, ചൊവ്വ, 9 ഏപ്രില്‍ 2024 (16:00 IST)
കോഴിക്കോട്: ഹൈസ്‌കൂൾ വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചു എന്ന പരാതിയിൽ അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതിയായ അദ്ധ്യാപകൻ ചെരുവിൽ ബിജോ മാത്യു എന്ന നാല്പത്തിനാലുകാരനെ പെരുവണ്ണാമൂഴി പൊലീസാണ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ജനുവരി പതിനേഴിനായിരുന്നു വിദ്യാർത്ഥിനി പോലീസിൽ പരാതി നൽകിയത്. എൻ.സി.സി ക്യാമ്പ് സമയത്ത് ഉൾപ്പെടെ അദ്ധ്യാപകൻ തന്നെ പീഡിപ്പിച്ചു എന്നാണ് പരാതിയിൽ പറയുന്നത്. പോലീസ് കേസിനെ തുടർന്ന് അധ്യാപകനെ സ്‌കൂൾ അധികാരികൾ ആറു മാസത്തേക്ക് സസ്‌പെൻഡ് ചെയ്തിരുന്നു.

ഇതിനിടെ അദ്ധ്യാപകൻ ഹൈക്കോടതിയിൽ ജാമ്യ ഹർജി നൽകിയിരുന്നു. എന്നാൽ ഹൈക്കോടതി ഹർജി തള്ളിയതിനെ തുടർന്ന് അന്വേഷണ ഉദ്യോഗസ്ഥനായ സബ് ഇൻസ്‌പെക്ടർ ജിതിൻ വസിന് മുന്നിൽ പ്രതി കീഴിടങ്ങി. അറസ്റ്റിലായ പ്രതിയെ കോടതി റിമാൻഡ് ചെയ്തു. 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍ തട്ടിപ്പാണെന്ന രീതിയില്‍ വ്യാജപ്രചരണം; സംസ്ഥാനത്ത് 12 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു