Select Your Language

Notifications

webdunia
webdunia
webdunia
webdunia

പൊറുതിമുട്ടി നാട്ടുകാര്‍; പലയിടത്തും തെരുവുനായ്ക്കളെ കൊന്നൊടുക്കുന്നു

സംസ്ഥാനത്ത് തെരുവ് നായ ശല്യം രൂക്ഷമായതിനു പിന്നാലെ വിവിധയിടങ്ങളിലാണ് നായ്ക്കളെ ചത്ത നിലയില്‍ കണ്ടെത്തിയത്

People killing street dog in Kerala
, ബുധന്‍, 14 സെപ്‌റ്റംബര്‍ 2022 (08:23 IST)
തെരുവുനായ്ക്കളെ നാട്ടുകാര്‍ കൊന്നൊടുക്കുന്നത് വ്യാപകമായി. സംസ്ഥാനത്ത് പലയിടത്തും തെരുവുനായ്ക്കളെ കൂട്ടത്തോടെ ചത്ത നിലയില്‍ കണ്ടെത്തി. അധികൃതരില്‍ നിന്ന് ഉചിതമായ നടപടികള്‍ ഇല്ലാത്തതുകൊണ്ട് നാട്ടുകാര്‍ പട്ടികളെ കൊന്നൊടുക്കുകയാണ്. 
 
എറണാകുളം തൃപ്പൂണിത്തുറ എരൂരില്‍ അഞ്ച് തെരുവ് നായകളെ ചത്ത നിലയില്‍ കണ്ടെത്തി. അഞ്ച് നായകള്‍ അടുത്തടുത്ത് ചത്തു കിടക്കുകയായിരുന്നു. സംസ്ഥാനത്ത് തെരുവ് നായ ശല്യം രൂക്ഷമായതിനു പിന്നാലെ വിവിധയിടങ്ങളിലാണ് നായ്ക്കളെ ചത്ത നിലയില്‍ കണ്ടെത്തിയത്. കോട്ടയത്ത് തെരുവുനായയെ കൊന്ന് കെട്ടിതൂക്കിയ നിലയില്‍ കണ്ടെത്തി. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പാലക്കാട് നഗരത്തില്‍ ജോലികഴിഞ്ഞ് മടങ്ങുകയായിരുന്ന യുവതിയെ തെരുവുനായ കടിച്ചു