Publish Date: Mon, 21 Sep 2020 (13:55 IST)
Updated Date: Mon, 21 Sep 2020 (13:59 IST)
പേപ്പാറ ഡാമിന്റെ രണ്ടും മൂന്നും ഷട്ടറുകള്‍ നിലവില്‍ 5 cm വീതം ഉയര്‍ത്തിയതായി അധികൃതര്‍ അറിയിച്ചു. ഇന്ന് രാവിലെ 10നാണ് ഇരു ഷട്ടറുകളും 5 സെന്റീമീറ്റര്‍ വീതം ഉയര്‍ത്തിയത്. മൊത്തം 20 സെന്റീമീറ്ററാണ് ഉയര്‍ത്തിയിട്ടുള്ളതെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
അതേസമയം സംസ്ഥാനത്ത് മഴയ്ക്ക് ശമനമില്ല. കനത്തമഴയെ തുടര്‍ന്ന് ഇന്ന് സംസ്ഥാനത്ത് 10ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് എന്നിവിടങ്ങളിലാണ് ഓറഞ്ച് അലര്‍ട്ട്. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിതീവ്രമോ അതിശക്തമായതോ ആയ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 115.6 മില്ലീമീറ്റര്‍ മുതല്‍ 204.4 മില്ലീമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്.