Select Your Language

Notifications

webdunia
webdunia
webdunia
webdunia

പെപ്സിയും തംസപ്പും നിരോധിക്കണമെന്ന് സുപ്രീം കോടതിയില്‍ ഹര്‍ജി; തെളിവുനല്‍കാതെ ഹര്‍ജി നല്‍കിയതിന് ഹര്‍ജിക്കാരന് അഞ്ചുലക്ഷം രൂപ പിഴ

പെപ്സിയും തംസപ്പും നിരോധിക്കണമെന്ന് സുപ്രീം കോടതിയില്‍ ഹര്‍ജി; തെളിവുനല്‍കാതെ ഹര്‍ജി നല്‍കിയതിന് ഹര്‍ജിക്കാരന് അഞ്ചുലക്ഷം രൂപ പിഴ

ശ്രീനു എസ്

, ശനി, 13 ജൂണ്‍ 2020 (12:32 IST)
പെപ്സിയും തംസപ്പും നിരോധിക്കണമെന്ന് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയ ആള്‍ക്ക് അഞ്ചുലക്ഷം രൂപ പിഴയിട്ട് കോടതി. തെളിവുനല്‍കാതെ ഹര്‍ജി നല്‍കിയതിനാണ് ഹര്‍ജിക്കാരനായ ഉമേദ് സിംഗ് പി ചാവ്ദയ്ക്ക് അഞ്ചുലക്ഷം രൂപ പിഴ കിട്ടിയത്. ഒരുമാസത്തിനകം പിഴ അടയ്ക്കണമെന്നാണ് കോടതി ഉത്തരവ്.
 
ജസ്റ്റിസുമാരായ ഡിവൈ ചന്ദ്രചൂഡും ഹേമന്ത് ഗുപ്തയും അടങ്ങിയ ബഞ്ചാണ് പിഴ വിധിച്ചത്. ഹര്‍ജിക്കാരന് പരാതിയുടെ സാങ്കേതിക വശങ്ങളെകുറിച്ച് യാതൊരു അറിവും ഇല്ലെന്ന് കോടതി നിരീക്ഷിച്ചു. എന്തിനാണ് താങ്കള്‍ ഈ രണ്ടു ബ്രാന്റുകളെ മാത്രം തിരഞ്ഞെടുത്തതെന്ന ചോദ്യത്തിന് ഉമേദ് സിങിന് ഉത്തരമില്ല. ഇവ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുവെന്ന ഒറ്റക്കാരണം മാത്രമാണ് ഇയാള്‍ കോടതിയില്‍ നല്‍കിയ വിശദീകരണം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മരണദിനം ബന്ധുക്കളെ അടുത്തുനിര്‍ത്തിയില്ല; മരണകാരണം ഹൃദയാഘാതമാണെന്നും ആത്മഹത്യയാണെന്നും കുടുംബത്തിന്റെ ഉരുണ്ടുകളി; മൂന്നുമാസം മുന്‍പ് മരിച്ചയാളുടെ മൃതദേഹം പുറത്തെടുത്ത് പോസ്‌ററുമാര്‍ട്ടം ചെയ്യും