പേരാവൂര്‍ മണ്ഡലം നിലനിര്‍ത്താന്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥി സണ്ണി ജോസഫ്
തികഞ്ഞ ആത്മവിശ്വാസത്തിലാണ് പേരാവൂരിലെ യു ഡി എഫ് സ്ഥാനാര്‍ത്ഥിയായ സണ്ണി ജോസഫ്
Publish Date: Sat, 07 May 2016 (10:52 IST)
Updated Date: Sat, 07 May 2016 (10:55 IST)
കനത്ത പോരാട്ടം നടക്കുന്ന മണ്ഡലമാണ് കണ്ണൂരിലെ പേരാവൂര്‍. തികഞ്ഞ ആത്മവിശ്വാസത്തിലാണ് പേരാവൂരിലെ യു ഡി എഫ് സ്ഥാനാര്‍ത്ഥിയായ സണ്ണി ജോസഫ്. മണ്ഡലത്തില്‍ പര്യടനം നടത്തുന്ന സ്ഥാനാര്‍ത്ഥി വോട്ടര്‍മാരെ ഓര്‍മ്മിപ്പിക്കുന്ന ഒരേ ഒരു കാര്യം ചിഹ്നം മാറ്റി വോട്ട് ചെയ്യരുതെന്നും അപരന്മാരെ സൂക്ഷിക്കണമെന്നും മാത്രമാണ്‍.
എന്നാല്‍, വളരെയേറെ ആത്മവിശ്വാസത്തിലാണ് ഇടതു പക്ഷവും മണ്ഡലത്തില്‍ പ്രചാരണം നടത്തുന്നത്. രണ്ട് തവണ ഇടതിനൊപ്പം നിന്ന പാരമ്പര്യമുള്ള മണ്ഡലത്തില്‍ തങ്ങള്‍ നടത്തിയ വികസന കാര്യങ്ങള്‍ എടുത്തുകാട്ടിയാണ് ഇടതുപക്ഷ സ്ഥാനാര്‍ത്ഥി ബിനോയ് കുര്യന്‍ വോട്ടഭ്യര്‍ത്ഥിക്കുന്നത്.
ബി ഡി ജെ എസിന്റെ കരുത്തു തെളിയിക്കാനുള്ള തീവ്ര ശ്രമത്തിലാണ് എന്‍ ഡി എ സ്ഥാനാര്‍ത്ഥി പൈലിവാത്യാട്ട്.
താന്‍ പഞ്ചായത്ത് പ്രസിഡണ്ടെന്ന നിലക്ക് ചെയ്ത പ്രവര്‍ത്തനങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ് പൈലിവാത്യാട്ട് വോട്ട് ചോദിക്കുന്നത്. കോണ്‍ഗ്രസ് വിട്ട് ബി ഡി ജെ എസില്‍ എത്തിയ പൈലിവാത്യാട്ടിന് കരുത്ത് തെളിയിക്കാനുള്ള ഒരു വേദികൂടിയാണ് ഈ തെരഞ്ഞെടുപ്പ്.
സജിത്ത്
Publish Date: Sat, 07 May 2016 (10:52 IST)
Updated Date: Sat, 07 May 2016 (10:55 IST)