Select Your Language

Notifications

webdunia
webdunia
webdunia
webdunia

പെരിയ ഇരട്ടക്കൊലപാതക കേസ് പ്രതികളായ നാല് സിപിഐഎം നേതാക്കളുടെ ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചു

പെരിയ ഇരട്ടക്കൊലപാതക കേസ് പ്രതികളായ നാല് സിപിഐഎം നേതാക്കളുടെ ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചു

സിആര്‍ രവിചന്ദ്രന്‍

, ബുധന്‍, 8 ജനുവരി 2025 (11:18 IST)
പെരിയ ഇരട്ടക്കൊലപാതക കേസ് പ്രതികളായ നാല് സിപിഐഎം നേതാക്കളുടെ ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചു. സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗവും ഉദുമ മുന്‍ എംഎല്‍എയുമായ കെവി കുഞ്ഞിരാമന്‍, സിപിഐഎം ഏരിയ സെക്രട്ടറി കെ മണികണ്ഠന്‍, രാഘവന്‍ വെളുത്തേരി, എം കെ ഭാസ്‌കരന്‍ എന്നിവര്‍ നല്‍കിയ അപ്പീല്‍ പരിഗണിച്ചാണ് ഇവരുടെ ശിക്ഷ ഹൈക്കോടതി സ്റ്റേ ചെയ്തത്. നേരത്തെ അഞ്ചുവര്‍ഷം വീതം തടവ് ശിക്ഷയാണ് സിബിഐ കോടതി ഇവര്‍ക്ക് വിധിച്ചത്.
 
കുറ്റകൃത്യത്തെ പറ്റി അറിവുണ്ടായിട്ടും തടഞ്ഞില്ല എന്നതിനുള്ള അഞ്ചുവര്‍ഷം തടവ് ശിക്ഷ ചോദ്യം ചെയ്ത് നല്‍കിയ അപ്പില്‍ പരിഗണിച്ചാണ് ശിക്ഷ മരവിപ്പിച്ചത്. പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ്, ശരത് ലാല്‍ എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ നാല് സിപിഎം നേതാക്കളെ എറണാകുളം പ്രത്യേക സിബി ഐ കോടതി ശിക്ഷിച്ചിരുന്നു. അഞ്ചു വര്‍ഷത്തെ തടവാണ് കോടതി ശിക്ഷയായി വിധിച്ചത്. 
 
നേരത്തേ പോലീസിന്റെ അന്വേഷണം തൃപ്തികരമല്ലെന്ന് അറിയിച്ച് കൊല്ലപ്പെട്ടവരുടെ മാതാപിതാക്കള്‍ നല്‍കിയ അപേക്ഷ പരിഗണിച്ചാണ് കോടതി കേസ് സിബി ഐക്ക് വിട്ടത്. പിന്നാലെയാണ് കൊലപാതകത്തില്‍ കൂടുതല്‍ പ്രതികള്‍ അറസ്റ്റിലാകുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അറിയിപ്പ്: തിരുവനന്തപുരം നഗരത്തില്‍ ഇന്ന് ഗതാഗത നിയന്ത്രണം