കോഴിക്കൂട്ടില്‍ കയറി പെരുമ്പാമ്പ് എട്ട് കോഴികളെ വിഴുങ്ങി
കോഴിക്കൂട്ടില്‍ കയറി പെരുമ്പാമ്പ് എട്ട് കോഴികളെ വിഴുങ്ങി
കോഴിക്കൂട്ടില്‍ കയറിയ പെരുമ്പാമ്പ് കൂട്ടിലുണ്ടായിരുന്ന എട്ട് കോഴികളെ വിഴുങ്ങി. ചുങ്കത്തറ കൂട്ടപാടി കാരാട്ടുചാലില്‍ അബൂബക്കറിന്റെ വീട്ടിലെ കോഴികളെയാണ് കൂട്ടില്‍ കയറിയ പെരുമ്പാമ്പ് അകത്താക്കിയത്.
രാത്രി കൂടിന്റെ ഓട് വഴിയാണ് പാമ്പ് അകത്തുകയറിയതെന്ന് കരുതുന്നു. വ്യാഴാഴ്ച രാവിലെ രാവിലെ കൂട് തുറന്നപ്പോഴാണ് കൂട്ടില്‍ പാമ്പിനെ കണ്ടത്. വനപാലകരെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് അവരെത്തി പാമ്പിനെ പിടികൂടി വനത്തില്‍ വിട്ടു.