Select Your Language

Notifications

webdunia
webdunia
webdunia
webdunia

അന്ധമായി മതത്തെ പിന്തുടരരുത്, ബലിയർപ്പിക്കുക എന്നാൽ ആടിനേയും പശുവിനേയും കൊല്ലുകയല്ല, വ്രതമല്ല ആത്മപരിശോധനയാണ് വേണ്ടത്; റംസാൻ മത ആചാരങ്ങളെ വിമർശിച്ച് ഇർഫാൻഖാൻ

റംസാൻ വ്രതത്തേയും ബലികർമ്മങ്ങളെയും രൂക്ഷമായി വിമർശിച്ച് ബോളിവുഡ് നടൻ ഇർഫാൻഖാൻ. മതാചാരപ്രകാരമുള്ള ആഘോഷങ്ങളുടെ പിന്നിൽ ഉള്ള നല്ല ഉദ്ദേശ്യമെന്തെന്ന് തിരിച്ചറിയാതെ അന്ധമായി മതത്തെ പിന്തുടരുന്നവരാണ് ഭൂരുപക്ഷ മതവിശ്വാസികളും ചെയ്യുന്നതെന്ന് താരം പറഞ്ഞു.

അന്ധമായി മതത്തെ പിന്തുടരരുത്, ബലിയർപ്പിക്കുക എന്നാൽ ആടിനേയും പശുവിനേയും കൊല്ലുകയല്ല, വ്രതമല്ല ആത്മപരിശോധനയാണ് വേണ്ടത്; റംസാൻ മത ആചാരങ്ങളെ വിമർശിച്ച് ഇർഫാൻഖാൻ
മുബൈ , വെള്ളി, 1 ജൂലൈ 2016 (18:02 IST)
റംസാൻ വ്രതത്തേയും ബലികർമ്മങ്ങളെയും രൂക്ഷമായി വിമർശിച്ച് ബോളിവുഡ് നടൻ ഇർഫാൻഖാൻ. മതാചാരപ്രകാരമുള്ള ആഘോഷങ്ങളുടെ പിന്നിൽ ഉള്ള നല്ല ഉദ്ദേശ്യമെന്തെന്ന് തിരിച്ചറിയാതെ അന്ധമായി മതത്തെ പിന്തുടരുന്നവരാണ് ഭൂരുപക്ഷ മതവിശ്വാസികളും ചെയ്യുന്നതെന്ന് താരം പറഞ്ഞു.
 
വ്രതമെടുക്കുകയല്ല, പകരം ആത്മപരിശോധന നടത്തുകയാണ് ചെയ്യേണ്ടത്. ബലിയർപ്പിക്കുക എന്ന് പറയുന്നതിലൂടെ അർത്ഥമാക്കുന്നത് തനിയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് എന്തോ അത് നൽകുക എന്നാണ്. അല്ലാതെ ആടിനെയും പശുവിനെയും കൊല്ലുക എന്നതല്ല എന്നും ഇർഫാൻ പറഞ്ഞു. തന്റെ പുതിയ ചിത്രമായ മദാരിയുടെ പ്രമോഷന് ജയ്പൂരിലെത്തിയതായിരുന്നു അദ്ദേഹം.
 
നമ്മള്‍ മുസ്‌ലിംകൾ മുഹറത്തെ പരിഹസിക്കുകയാണ്. അനുശോചിക്കുന്നതിന്​ പകരം മുഹറം ആഘോഷിക്കുകയാണെന്ന്​ അദ്ദേഹം പറഞ്ഞു. മുസ്​ലിം മതനേതാക്കളേയും ഇര്‍ഫാന്‍ രൂക്ഷമായി വിമര്‍ശിച്ചു. ഭീകര പ്രവര്‍ത്തനങ്ങള്‍ക്കെതിരെ നേതാക്കള്‍ ആരും ശബ്ദമുയര്‍ത്തുന്നില്ല. ഇതെന്തുകൊണ്ടാണെന്ന് ജനങ്ങള്‍ രാഷ്ട്രീയക്കാരോട്​ ചോദിക്കണമെന്നും ഇര്‍ഫാന്‍ ആവശ്യപ്പെട്ടു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അമീറുലിന് ഏറെയിഷ്‌ടം സ്‌ത്രീകളോടല്ല; തേളുകളോടായിരുന്നു പ്രേമം‍, തികഞ്ഞ അഭ്യാസിയെപ്പോലെ തേളിനെ ഉപയോഗിച്ച് പ്രകടനം നടത്തിയിരുന്നതായി സമീപവാസികള്‍