Select Your Language

Notifications

webdunia
webdunia
webdunia
webdunia

ജിഷയുടെ കൊലപാതകം നമ്മുടെ എല്ലാവരുടേയും പ്രശ്നം, ക്ഷമ ആവശ്യമാണ്; കാലതാമസം എടുക്കുമെന്ന് ബി സന്ധ്യ

നിയമവിദ്യാർത്ഥിനി ജിഷയുടെ കൊലപാതകം തെളിയിക്കാൻ സമയം എടുക്കുമെന്നും കാത്തിരിക്കണമെന്നും എ ഡി ജി പി ബി സന്ധ്യ വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട് ആലുവയിൽ ചേർന്ന യോഗത്തിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ബി സന്ധ്യ.

ജിഷയുടെ കൊലപാതകം നമ്മുടെ എല്ലാവരുടേയും പ്രശ്നം, ക്ഷമ ആവശ്യമാണ്; കാലതാമസം   എടുക്കുമെന്ന് ബി സന്ധ്യ
പെരുമ്പാവൂർ , വെള്ളി, 27 മെയ് 2016 (16:29 IST)
നിയമവിദ്യാർത്ഥിനി ജിഷയുടെ കൊലപാതകം തെളിയിക്കാൻ സമയം എടുക്കുമെന്നും കാത്തിരിക്കണമെന്നും എ ഡി ജി പി ബി സന്ധ്യ വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട് ആലുവയിൽ ചേർന്ന യോഗത്തിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ബി സന്ധ്യ. 
 
കഴിഞ്ഞ അന്വേഷണ സംഘത്തിന്റെ റിപ്പോർട്ടുകൾ വിശദമായി പഠിച്ചുവെന്നും എന്നാൽ പഴയ അന്വേഷണ സംഘത്തെക്കുറിച്ച് പ്രതികരിക്കാൻ ഇല്ലെന്നും സന്ധ്യ വ്യക്തമാക്കി. പുതിയ അന്വേഷണം എങ്ങനെ ആയിരിക്കണമെന്നായിരുന്നു യോഗത്തിലെ പ്രധാന അജണ്ട. കേസുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം ഇന്ന് ജിഷയുടെ വീടും പരിസരവും സന്ദർശിക്കും.
 
പുതിയ അന്വേഷണ സംഘത്തിന് ആദ്യം മുതൽ ആരംഭിക്കേണ്ടി വരും. വീടും പരിസരവും സന്ദർശിക്കുന്നതിനോടൊപ്പം അയൽക്കാരെ ആദ്യം മുതൽ ചോദ്യം ചെയ്യും. പ്രദേശവാസികളുടെ മൊഴികൾ പരിശോധിക്കും. അന്വേഷണത്തിന്റെ ആദ്യഘട്ടമെന്ന രീതിയിലായിരിക്കും സംഘത്തിന്റെ സന്ദർശനം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പുതിയ ജയിംസ്‌ ബോണ്ട്‌ ലെസ്‌ബിയനോ ?; ചിത്രത്തില്‍ പ്രിയങ്ക ചോപ്രയും!