Select Your Language

Notifications

webdunia
webdunia
webdunia
webdunia

പുതിയ ജയിംസ്‌ ബോണ്ട്‌ ലെസ്‌ബിയനോ ?; ചിത്രത്തില്‍ പ്രിയങ്ക ചോപ്രയും!

ബോണ്ട് വെളുത്ത സുന്ദരന്‍ ആകണമെന്നും അവകാശപ്പെടുന്നവര്‍ ധാരാളമാണ്

പുതിയ ജയിംസ്‌ ബോണ്ട്‌ ലെസ്‌ബിയനോ ?; ചിത്രത്തില്‍ പ്രിയങ്ക ചോപ്രയും!
ന്യൂയോര്‍ക്ക്/മുംബൈ , വെള്ളി, 27 മെയ് 2016 (16:15 IST)
ജെയിംസ് ബോണ്ട് സീരിയസിലെ അടുത്ത ചിത്രത്തില്‍ ബോളിവുഡ് സുന്ദരി പ്രിയങ്ക ചോപ്ര നായികയാകുമെന്ന് റിപ്പോര്‍ട്ട്.ഇക്കാര്യത്തില്‍ ഹോളിവുഡില്‍ നിന്ന് സ്ഥിരീകരണം ഉണ്ടായിട്ടില്ലെങ്കിലും അവസരം ലഭിച്ചാല്‍ ചിത്രത്തിന്റെ ഭാഗമാകാന്‍ തനിക്ക് താല്‍പ്പര്യമുണ്ടെന്ന് ബോളിവുഡ് സുന്ദരി വ്യക്തമാക്കിയതായാണ് വിവരം.

അതേസമയം, ബ്രിട്ടീഷ്‌ നടന്‍ ഡാനിയേല്‍ ക്രെയ്‌ഗ് 68 ദശലക്ഷം പൗണ്ടിന്റെ കരാര്‍ വേണ്ടെന്ന്‌ വെച്ചതോടെ പുതിയ ബോണ്ടിനെ തേടിക്കൊണ്ടിരിക്കുകയാണ്. ഡ്രാമിയന്‍ ലൂയിസ്, ടോം ഹാര്‍ഡി, ടോം ഹിഡില്‍‌സ്‌റ്റണ്‍, ഇഡ്രിസ് എല്‍ബ തുടങ്ങിയവരാണ് പുതിയ നായകനായി സിനിമയിലേക്ക് പരിഗണിക്കുന്നത്. അതേസമയം, ബോണ്ട്‌ സ്‌ത്രീയാകണോ കറുത്തവര്‍ഗ്ഗത്തില്‍പെട്ട ആളാകണോ എന്നും ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ബോണ്ട് ലെസ്‌ബിയന്‍ ആയാല്‍ വ്യത്യസ്ഥമായ അനുഭവം ഉണ്ടാക്കുമെന്നും അവകാശപ്പെടുന്നവര്‍ ഉണ്ട്.

എല്ലാം നല്ല ആശയമണെങ്കിലും ഒരു കറുത്തവര്‍ഗക്കാരനെ ബോണ്ട് ആക്കുന്നതില്‍ യാതൊരു കുഴപ്പവും ഇല്ലെന്ന് നാലു തവണ ബോണ്ടായി വേഷമിട്ട പിയേഴ്‌സ് ബ്രോസ്‌നന്‍ പറയുന്നു. ബോണ്ട് വെളുത്ത സുന്ദരന്‍ ആകണമെന്നും അവകാശപ്പെടുന്നവര്‍ ധാരാളമാണ്. അതിനൊപ്പം തന്നെ പലര്‍ക്കും സ്‌ത്രീകള്‍ ബോണ്ടാകുന്നതിനോട്‌ യോജിപ്പില്ല. ഇതോടെ ഹോളിവുഡില്‍ ബോണ്ടിനെ ചൊല്ലി ചര്‍ച്ചകള്‍ സജീവമായിരിക്കുകയാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പാകിസ്ഥാന് മോദിയുടെ മുന്നറിയിപ്പ്; ബന്ധം മെച്ചപ്പെടണമെങ്കിൽ ഭീകരവാദത്തെ പിന്തുണയ്ക്കുന്നത് നിർത്തണം