Select Your Language

Notifications

webdunia
webdunia
webdunia
webdunia

വെള്ളിയാഴ്ചത്തെ പെട്രോള്‍ പമ്പ് പണിമുടക്ക് മാറ്റിവെച്ചു

Petroleum dealers strike call off
, ബുധന്‍, 21 സെപ്‌റ്റംബര്‍ 2022 (09:07 IST)
വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരളത്തിലെ പെട്രോളിയം ഡീലേഴ്‌സ് അസോസിയേഷന്‍ സെപ്റ്റംബര്‍ 23 വെള്ളിയാഴ്ച നടത്താനിരുന്ന സൂചനാപണിമുടക്ക് മാറ്റിവെച്ചു. മന്ത്രി ജി.ആര്‍.അനില്‍ പെട്രോളിയം കമ്പനികളുടെ പ്രതിനിധികളും പെട്രോളിയം വ്യാപാരി സംഘടനകളുടെ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണ് പണിമുടക്ക് മാറ്റിയത്. പമ്പുകള്‍ക്ക് പെട്രോള്‍ വിതരണ കമ്പനികള്‍ മതിയായ ഇന്ധന ലഭ്യത ഉറപ്പാക്കണമെന്നതാണ് ഡീലര്‍മാരുടെ മുഖ്യ ആവശ്യം. പ്രീമിയം പെട്രോള്‍ അടിച്ചേല്‍പ്പിക്കരുതെന്നും ഡീലര്‍മാര്‍ ആവശ്യപ്പെട്ടു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇന്ന് ലോക മറവിരോഗ ദിനം: അറിഞ്ഞിരിക്കേണ്ടത് ഇക്കാര്യങ്ങള്‍